കുമരംപുത്തൂര്‍: വെള്ളപ്പാടം തരിശ്ശില്‍ കുന്തിപ്പുഴ ഗതിമാറിയഴുകി കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെട്ടതില്‍ പരിഹാരം കാണുന്നതിനായി ഇടപെടുമെന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ.ഇതിന് ഫണ്ട് ല ഭ്യമാക്കുന്നതിനായി മന്ത്രിയെ കാണുമെന്നും നിയമസഭയില്‍ വിഷ യം ഉന്നയിക്കുമെന്നും എം.എല്‍.എ പറഞ്ഞു. തരിശ് പ്രദേശം സന്ദര്‍ ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2018 മുതല്‍ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ തരിശ് ഭാഗത്തെ അത് നി രവധി കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെട്ടിരുന്നു. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നിരന്തരം വിവിധ വകുപ്പുക ളെ സമീപിച്ചിരുന്നു. എങ്കിലും ഇതിന് പരിഹാരമായിരുന്നില്ല. ഇപ്പോ ള്‍ എംഎല്‍എയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയിലാണ് തരിശ് നി വാസികള്‍.വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി,ബിജു മലയില്‍ ,അബൂട്ടി, നൗഷാദ് എന്നിവരും എംഎല്‍എയൊടൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!