അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വയോധിക മരിച്ചു.അഗളി താഴെ സമ്പാര്‍ക്കോട് ഊരിലെ മരുതി (67) യാണ് മരിച്ചത്. ബോധരഹിതയായ മരുതിയെ കോട്ടത്തറ ആശു പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വൈകുന്നേരം ഏഴ് മണിയോ ടെയായിരുന്നു സംഭവം. പേരക്കുട്ടിയെ കണ്ട് തിരികെ വരുന്ന വഴി ക്ക് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ഇന്നലെ കള്ള ക്കര ഊരിലും ഇതേ ആന അക്രമം നടത്തിയിരുന്നു. കുടിവെള്ള പൈപ്പുകള്‍ നശിപ്പിക്കപ്പെട്ട നിലയിലാണ്.