മണ്ണാര്‍ക്കാട് : പെരിമ്പടാരി ഒന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന നവ മലയാളി ഗ്രന്ഥശാലയ്ക്ക് പുസ്തക ശേഖരം സമ്മാനിച്ച് പാലക്കാട് ചന്ദ്രനഗര്‍ സ്വദേശികള്‍.സിപി രാമചന്ദ്രന്,മകള്‍ ഡോ.രശ്മി രാമചന്ദ്ര ന് എന്നിവരാണ് പുസ്തകങ്ങള്‍ നല്‍കിയത്.
രശ്മി രാമചന്ദ്രന്റെ പിഎച്ച്ഡി പഠനത്തിനായി വാങ്ങിയ 500ല്‍ അ ധികം പുസ്തകങ്ങളടങ്ങുന്നതാണ് ശേഖരം.വിദേശ സര്‍വ്വകലാശാല കളിലെ പഠന ഗ്രന്ഥങ്ങള്‍,ഇംഗ്ലീഷ് സാഹിത്യത്തിലെ അപൂര്‍വ്വമായ കൃതികള്‍,ഇംഗ്ലീഷ് വ്യാകരണ ഗ്രന്ഥങ്ങള്‍,ചരിത്ര പുസ്തകങ്ങള്‍ തുട ങ്ങീ വിലമതിക്കാനാകാത്തതാണ് സംഭാവന നല്കിയ പുസ്തകങ്ങള ത്രയും.സിപി രാമചന്ദ്രന് ഭാര്യ വിജിയുടെ സ്മരണാര്‍ത്ഥമാണ് പുസ്തക ങ്ങള് ലൈബ്രറിക്ക് കൈമാറിയത്.
ഗ്രന്ഥശാലയിലെ പുസ്തക ശേഖരം വിപുലപ്പെടുത്തുന്നതിനായി വ്യാ പകമായി പുസ്തക അഭ്യര്‍ത്ഥന നടത്തിയിരുന്നു.ഇതറിഞ്ഞ് ഇന്‍ഷുറ ന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗണേശന് മുഖേന രശ്മി രാമചന്ദ്ര ന് ഗ്രന്ഥശാലാ ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു.
പുസ്തക ശേഖരം ചന്ദ്രനഗറിലെത്തി പ്രമുഖ ചലച്ചിത്ര നിരൂപകനും നവമലയാളി ഗ്രന്ഥശാല രക്ഷാധികാരിയുമായ ജിപി രാമചന്ദ്രന് ഏറ്റുവാങ്ങി.പ്രസിഡന്റ് രാമന്‍കുട്ടി വാര്യര്‍,സെക്രട്ടറി ഇ മുഹമ്മദ് ബഷീര്‍,ലൈബ്രേറിയന്‍ ടികെ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സം ബന്ധിച്ചു.
