മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പാഠ്യ പാഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പ്രതിഭാദരം 2021 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കുമരംപു ത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി മുഖ്യാതി ഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് എന്‍.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.കെ അബൂബക്കര്‍ മുഖ്യപ്രഭാഷണം നട ത്തി.എസ്.എസ്.എല്‍.സിക്ക് സമ്പൂര്‍ണ എ പ്ലസ് ലഭിച്ചവരെയും എന്‍.എം.എം. എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയം നേടി യവരെയും അണ്ടര്‍ 16 പാലക്കാട് ജില്ലാ ക്രിക്കറ്റ് ക്യാപ്റ്റനായ ജിഷ്ണു വിനെയും ചടങ്ങില്‍ എം.എല്‍.എ അനുമോദിച്ചു.ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍, അരിയൂര്‍ രാമകൃഷ്ണന്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, മുന്‍ ഹെഡ്മിസ്ട്രസ്സ് എന്‍.പി ഷൈലജ, ഡപ്പ്യൂട്ടി എച്ച്. എം സി.കെ മുഹമ്മദ്, വിജയശ്രീ കണ്‍ വീനര്‍ പി പി. സുബൈര്‍, സ്റ്റേറ്റ് മാത്തമാറ്റിക്‌സ് റിസോര്‍സ് അധ്യാ പകന്‍ എം. രാജേഷ്, എന്‍. സി. സി നേവല്‍ ഓഫീസര്‍ പി.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രധാന അധ്യാപകന്‍ സിഎം ബഷീര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. എസ് രമ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!