തെങ്കര: തെങ്കരയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സര്‍ക്കാര്‍ കോ ളേജ് വേണമെന്ന് എഐവൈഎഫ് തെങ്കര മേഖലാ സമ്മേളനം ആ വശ്യപ്പെട്ടു.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര സമരപോരാളികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും പുറത്താക്കുന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ പാ ടില്ലെന്നും സമ്മളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ പി സന്ദീപ് ഉദ്ഘാടനം ചെയ്തു.ഭരത്ത് അധ്യക്ഷനായി.സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം രവികുമാര്‍,എഐവൈഎഫ് ജില്ലാ പ്രസിഡന്റ് നൗഷാദ്,മണ്ഡലം സെക്രട്ടറി സുരേഷ് കൈതച്ചിറ,സിപിഐ മണ്ഡലം എക്‌സിക്യുട്ടീ വ് അംഗം പരമശിവന്‍,മണ്ഡലം കമ്മിറ്റി അംഗം ഭാസ്‌കരന്‍ മുണ്ടക്ക ണ്ണി,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മുരുകദാസ്, കൃഷ്ണകുമാര്‍, മോ ഹനന്‍,ഷാജി എന്നിവര്‍ സംസാരിച്ചു.സ്വാഗത സംഘം കണ്‍വീനര്‍ ആറുമുഖന്‍ സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികള്‍. ഭരത്ത് (സെക്രട്ടറി),ആബിദ് കൈതച്ചിറ (പ്രസിഡന്റ്),ഷനൂബ് സി (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!