മണ്ണാര്‍ക്കാട്: 19 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ മണ്ണാര്‍ ക്കാട് പൊലീസിന്റെ പിടിയിലായി.കോട്ടോപ്പാടം സ്വദേശികളായ കല്ലിടുമ്പന്‍ മുഹമ്മദ് റിഷാദ് (26),ചോലകത്ത് മുഹമ്മദ് ഫിറോസ് ഖാന്‍ (23) എന്നിവരാണ് പിടിയിലായത്.ഇന്നലെ അര്‍ധരാത്രിയില്‍ വാഹന പരിശോധനക്കിടെ മണ്ണാര്‍ക്കാട് എംഇഎസ് കോളേജിന് സ മീപത്ത് വെച്ചാണ് ഇരുവരേയും പിടികൂടിയതെന്ന് എസ്‌ഐ കെ ആര്‍ ജസ്റ്റിന്‍ പറഞ്ഞു.

എസ്എച്ച്ഒ പി അജിത്ത് കുമാറിന്റെ നിര്‍ദേശാനുസരണം എസ്‌ ഐ കെ ആര്‍ ജസ്റ്റിന്‍,സിപിഒമാരായ പികെ ദാമോദരന്‍, ഷെഫീ ഖ്,മുഹമ്മദ് റാഫി എന്നിവരടങ്ങുന്ന സംഘമാണ് യുവാക്കളെ പിടി കൂടിയത്.

രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് മണ്ണാര്‍ക്കാട് നി രോധിത സിന്തറ്റിക്ക് ലഹരിമരുന്നായ എംഡിഎംഎ പിടികൂടുന്ന ത്.കഴിഞ്ഞ മാസം മൂന്നിന് മുക്കണ്ണം പാലത്തിന് സമീപത്ത് നിന്നും വാഹന പരിശോധനക്കിടെ 28 ഗ്രാം എംഡിഎംഎയുമായി രണ്ട് യു വാക്കളെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!