മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചങ്ങലീരിയിലും കാരാകുര്‍ശ്ശിയിലും കൃഷി നശിപ്പിക്കുന്ന രണ്ട് കാട്ടുപന്നികളെ വനംവകുപ്പിന്റെ ടാസ് ക് ഫോഴ്സ് വെടിവെച്ചു കൊന്നു.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിതിന്‍ ജെ.ജി,സിപിഒ എം നൗഫല്‍,വാച്ചര്‍ പഴനി സ്വാമി, കണ്ണന്,ഡ്രൈവര്‍ കെസി റസാക്ക്,എംപാനല്‍ അംഗം അബൂബക്കര്‍ മുറുവഞ്ചേരി എ ന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഇതുവരെ ഒമ്പത് കാട്ടുപന്നികളെയാണ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെ യ്ഞ്ചിനു കീഴില്‍ വെടിവെച്ച് കൊന്നിട്ടു ള്ളത്.
