മണ്ണാര്‍ക്കാട് : കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെ പ്റ്റംബര്‍ 27ന് നടക്കുന്ന ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മണ്ണാര്‍ ക്കാട് സംയുക്ത തൊഴിലാളി യൂണിയന്‍ തീരുമാനിച്ചു.മണ്ണാര്‍ക്കാട് ചേര്‍ന്ന യോഗത്തില്‍ എഐടിയുസി നേതാവ് സുരേന്ദ്രന്‍ അധ്യ ക്ഷനായി.സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനന്‍ റിപ്പോര്‍ട്ട്് അവതരിപ്പിച്ചു.എസ്ടിയു ജില്ലാ സെക്രട്ടറി നാസര്‍ പാതാ ക്കര,എന്‍എല്‍സി ജില്ലാ പ്രസിഡന്റ് പിസി ഹൈദരലി,യുടിയുസി ജില്ലാ സെക്രട്ടറി അയ്യപ്പന്‍,സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെപി മസൂദ്,കൃഷ്ണകുമാര്‍,എച്ച്എംഎസ് താലൂക്ക് പ്രസിഡന്റ് റസാ ക്ക്,കെപിവിയു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, കണ്‍ സ്യൂമര്‍ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പി ജയരാജ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!