മണ്ണാര്‍ക്കാട്: ഷോട്ട് സര്‍ക്യൂട്ട് കാരണമുള്ള അഗ്‌നിബാധയില്‍ കോ ടികളുടെ നാശനഷ്ടം സംഭവിച്ച മണ്ണാര്‍ക്കാട് നെല്ലിപ്പുഴയോരത്തെ ഹോട്ടല്‍ ഹില്‍ വ്യൂ കെട്ടിടം പുനരുദ്ധരിക്കുന്നതിന് ദുരന്ത നിവാര ണ പദ്ധതിയിലുള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.ഇത് സംബന്ധമായി കണക്കെടുപ്പും മറ്റു നട പടികളും പൂര്‍ത്തീകരിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദുരന്ത ത്തില്‍ ജീവഹാനി സംഭവിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. അര്‍ഹരായവര്‍ക്ക് ദുരിതാശ്വാസം നല്‍കണമെന്നും യോഗം ആവ ശ്യപ്പെട്ടു.

സംസ്ഥാന കമ്മറ്റി പ്രതിനിധി സംഘം ദുരന്തസ്ഥലം സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി,ജനറല്‍ സെക്രട്ടറി ജി.നടരാജന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി പി.പി അലവിക്കുട്ടി, പാ ലക്കാട് ജില്ലാ പ്രസിഡന്റ് അലിക്കുഞ്ഞ് കൊപ്പന്‍ പട്ടാമ്പി, സെ ക്രട്ടറി റീഗല്‍ മുസ്തഫ, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൊള ക്കാടന്‍ അസീസ്, സെക്രട്ടറി സലിം ചുങ്കത്തറ, സംസ്ഥാന സമിതി അംഗങ്ങളായ ഗിരീഷ് പാലക്കാട്, കാളിപ്പാടന്‍ മുസ്തഫ ഹാജി, കെ. മുഹമ്മദ് യൂനസ് പെരിന്തല്‍മണ്ണ, വി.ടി റാഫി കാളികാവ്, എം.പി. അബ്ദുള്ളക്കുട്ടി, മണിഹാജി, ശ്രീധരന്‍ അയ്യപ്പമഠം, ഒറ്റപ്പാലം മുഹ മ്മദ്കുട്ടി, മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികളായ അബൂബക്കര്‍, ബാ വിക്ക, പി.ടി ഷെരീഫ്, അബ്ദുറഹിമാന്‍ എം.കെ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് അപകടസ്ഥലം സന്ദര്‍ശിച്ചത്.

ഇതു സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂവകുപ്പ് മന്ത്രി കെ.രാജന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പാലക്കാട് ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇ-മെയിലായും, സ്ഥലം എം.എല്‍.എ അഡ്വ.എന്‍. ഷംസുദ്ദീന്‍, മണ്ണാ ര്‍ക്കാട് തഹസില്‍ദാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഫായിദ ബഷീര്‍ എന്നിവര്‍ക്ക്‌നേരിട്ടും നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!