പാലക്കാട് : കായിക രംഗത്ത് മികവ് തെളിയിച്ച യുവപ്രതിഭ കോട്ടാ യി സ്വദേശി അബ്ദുള്‍ റസാഖിനെ ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് ഐക്കണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. 2019 ലെ യൂത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2021 അണ്ടര്‍ 20 വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പ്, തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച പ്രശസ്ത കായികതാ രമാണ് അബ്ദുല്‍റസാഖ്. ജെസിഐ മേഖല 21 മുന്‍ പ്രസിഡന്റ് അബ്ദുല്‍ സലാം ആണ് അവാര്‍ഡ് സമ്മാനിച്ചു.ജെസിഐ പാലക്കാട് പ്രസിഡന്റ് അജയ് ശേഖര്‍,വീക്ക് കോഡിനേറ്റര്‍ സുമിത അജയ്, പ്രൊജക്ട് ഡയറക്ടര്‍ ആദര്‍ശ് എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രഷറര്‍ പിയൂഷ് നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!