കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കോട്ടോപ്പാടം: പഞ്ചായത്തിലെ ഇരട്ടവാരിയില്‍ തുടരുന്ന കാട്ടാനശ ല്ല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷ ക സംരക്ഷണ സമിതി മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍ കി.
മലയോര മേഖലയായ ഇരട്ടവാരിയില്‍ നാളുകളേറെയായി കാട്ടാന ശല്ല്യമുണ്ട്.ചൊവ്വാഴ്ച രാവിലെ ബൈക്കില്‍ കരടിയോടുള്ള തോട്ട ത്തിലേക്ക് ടാപ്പിങ്ങിന് പോവുകയായിരുന്ന ഇരട്ടവാരി വളപ്പില്‍ യൂസഫിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി.ബൈക്ക് തട്ടി മറിച്ചിട്ട കാട്ടാനകള്‍ക്ക് മുന്നില്‍ നിന്നും യൂസഫ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.യൂസഫിന് കൈകള്‍ക്കും കാലിനും പരിക്കേ റ്റു.സമീപത്ത് ടാപ്പിങ് നടത്തുകയായിരുന്ന അഷ്‌റഫ് മാളിയില്‍, ജോയി പരിയാത്ത്,സൈതാലി പൂക്കോടന്‍ എന്നിവരും ഓടിയെത്തി ബഹളം വെച്ചതോടെ കാട്ടാനകള്‍ പിന്‍വാങ്ങുകയായിരുന്നു.
കരടിയോട് മലയില്‍ നിന്നാണ് ആനകളെത്തുന്നത്. കിലോമീറ്ററു കള്‍ താണ്ടിയെത്തുന്ന കാട്ടാനകള്‍ തിരുവിഴാംകുന്നിലെ കന്നുകാ ലി ഗവേഷണ കേന്ദ്രത്തില്‍ തമ്പടിക്കുന്നതാണ് കണ്ട് വരുന്നത്. കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ വന്യമൃഗങ്ങള്‍ തമ്പടിക്കാതി രിക്കാന്‍ ചുറ്റുമതില്‍ കെട്ടണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നാളിതുവരെ നടപടിയുണ്ടാ യിട്ടില്ല.ഫാമിനകത്ത് തമ്പടിക്കുന്ന ആനകള്‍ പലപ്പോഴും ജനവാസ കേന്ദ്രങ്ങളിലെക്കെത്തി കൃഷിനാശവും വരുത്തുന്നുണ്ട്.ഇത്തരം സാഹചര്യങ്ങള്‍ വനപാലകരെത്തി പരിശോധന നടത്തി മടങ്ങുകയ ല്ലാതെ ആനകളുടെ വരവിന് തടയിടാനാവശ്യമായ നടപടികളൊ ന്നുമുണ്ടാകാറില്ല.
കരടിയോട് ഭാഗത്തെ ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമമല്ലാത്ത താണ് കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നതിന്റെ കാരണം.കൃത്യമായ പരിപാലനമില്ലാത്തതാണ് ഫെന്‍സിംഗ് സംവിധാനം വനാതിര്‍ത്തി യില്‍ നോക്കുകുത്തിയാകാനും ഇടവരുത്തുന്നത്. കാട്ടാനപ്രതിരോധ ത്തിന് ഫലപ്രദമെന്ന് ചൂണ്ടിക്കാട്ടുന്ന ഹാങ്ങിംഗ് സോളാര്‍ ഫെന്‍ സിംഗ് പോലുള്ള സംവിധാനം ഈ മേഖലയിലും നടപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ജനവാസമേഖലയിലൂടെയുള്ള കാട്ടാനകളുടെ സഞ്ചാരം നിമിത്തം വളരെയധികം ഭീതിയിലാണ് മലയോര ഗ്രാമം.കൃഷി നാശം വരു ത്തുക മാത്രമല്ല കാട്ടാനകള്‍ ജീവനും ഭീഷണിയായതോടെയാണ് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷ ക സംരക്ഷണ സമിതി ചെയര്‍മാന്‍ സിപി ഷിഹാബ് മാസ്റ്റര്‍,കണ്‍വീ നര്‍ ജോയി പരിയാത്ത്,ഉസ്മാന്‍ ചേലക്കോടന്‍,ഷാക്കത്ത് കോട്ടയില്‍, ദേവരാജ് വെട്ടിക്കാട്ടില്‍,അരുണ്‍ പൂഞ്ചാലില്‍ എന്നിവര്‍ ചേര്‍ന്ന് വനംവകുപ്പിന് നല്‍കിയത്.സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഡിഎഫ്ഒ അറിയിച്ചതായി കര്‍ഷകര്‍ സംരക്ഷ ണ സമിതി ഭാരവാഹികള്‍ പറഞ്ഞു.