മണ്ണാര്‍ക്കാട്: ത്രിപുരയില്‍ സിപിഎമ്മിനെതിരെ ബിജെപി നടത്തു ന്ന ആക്രമണത്തില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ സിപിഎം പ്രതിഷേ ധിച്ചു.വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ പൊതുയോഗവും നട ന്നു.മണ്ണാര്‍ക്കാട് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതി ഷേധം ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് അധ്യക്ഷനായി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,കുന്നത്ത് മുഹമ്മദ്,എ പി അഷ്‌റഫ്,ഹക്കീം മണ്ണാര്‍ക്കാട്, ആഷിഖ്,നിതിന്‍ ബാലകൃഷ്ണന്‍,വേശുക്കുട്ടന്‍ എന്നിവര്‍ പങ്കെടു ത്തു.പികെ ഉമ്മര്‍ സ്വാഗതവും റഷീദ് ബാബു നന്ദിയും പറഞ്ഞു.
എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം പി സോമരാജന്‍ ഉദ്ഘാടനം ചെയ്തു.വി.അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷനായി.വി ഷൈജു,എംപി സുരേഷ്,എം കൃഷ്ണകുമാര്‍, ഗഫൂ ര്‍,വി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.പി രഞ്ജിത്ത് സ്വാഗത വും പി പ്രജീഷ് നന്ദിയും പറഞ്ഞു.
മുറിയക്കണ്ണി ബ്രാഞ്ചില്‍ നടന്ന പൊതുയോഗം ബ്രാഞ്ച് സെക്രട്ടറി യൂസുഫ് പുല്ലിക്കുന്നന്‍ ഉദ്ഘാടനം ചെയ്തു.ഖമറുദ്ദീന്‍ മലയില്‍ അധ്യക്ഷനായി.ത്രിപുരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഐക്യദാര്‍ ഢ്യവും പ്രഖ്യാപിച്ചു.