മണ്ണാര്‍ക്കാട് : കെട്ടിടനമ്പര്‍ ലഭിക്കാന്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ കുമരംപുത്തൂര്‍ പള്ളിക്കുന്ന് ആമ്പാടത്ത് വീട്ടില്‍ അബ്ദുള്‍റഹിമാ നെ (61) മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 2016-ല്‍ ചുങ്കം സെന്റ റിലുള്ള അബ്ദുള്‍റഹിമാന്റെ കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നുആധാരത്തില്‍ നിലമായ സ്ഥലത്തിന് കര ഭൂമിയെന്ന് രേഖപ്പെടുത്തിയ പൊസഷന്‍ സര്‍ട്ടിഫിക്കറ്റാണ് പഞ്ചായ ത്തില്‍ ഹാജരാക്കിയത്. വില്ലേജോഫീസര്‍ ഇത്തരത്തില്‍ രേഖ നല്‍ കിയിട്ടില്ലെന്ന് പറഞ്ഞതോടെ പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍ കുകയായിരുന്നു. ഇതിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവരികയും ശക്തമായ സമരപരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു.പഞ്ചായത്തിന് ലഭിച്ച രേഖ തൃശ്ശൂര്‍ റീജണല്‍ ഫോറന്‍ സിക് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. വില്ലേജോഫീസില്‍നിന്ന് ലഭിച്ചെന്ന വ്യാജേന ഹാജരാക്കിയ രേഖയിലെ സിലും ഒപ്പും വ്യജമാ ണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് ഇയാളെ പോലീ സ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മണ്ണാ ര്‍ക്കാട് സി.ഐ. പി. അജിത്ത് കുമാര്‍, എസ്.ഐ. കെ ആര്‍ ജസ്റ്റിന്‍, എ.എസ്.ഐ. കെ. മധുസൂദനന്‍, സി.പി.ഒമാരായ റമീസ്,പി ദാമോദര ന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്.