കല്ലടിക്കോട് : വനത്തിലെ തോട്ടിലൂടെ ഒഴുകിയെത്തിയ മാന്‍കു ട്ടിയെ ഓട്ടോ ഡ്രൈവറായ യുവാവ് രക്ഷപെടുത്തി.കരിമ്പ മൂന്നേ ക്കര്‍ മണലില്‍ ഭാഗത്തെ തോട്ടിലെ വെള്ളക്കെട്ടില്‍ നിന്നാണ് മാന്‍ കുട്ടിയെ രക്ഷപെടുത്തിയത്.ഓട്ടോറിക്ഷയുമായി പോകുന്നതിനി ടെ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്ന മാന്‍ കുട്ടിയെ മോനിഷ് മോഹ ന്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി വെള്ളത്തി ലിറങ്ങി മാന്‍ കുട്ടിയെ രക്ഷിച്ചു. അബോധാവസ്ഥയിലായിരുന്ന മാന്‍ കുട്ടിക്ക് പ്രാഥമിക ശിശ്രുഷയും നല്‍കി.തുടര്‍ന്ന് വിവരമ റി ഞ്ഞെത്തിയ തുടിക്കോട് വന സംരക്ഷണ സമിതി പ്രസിഡന്റ് സോ ജന്റെ നേതൃത്വത്തില്‍ വനപാലകരെ വിവരം അറിയിച്ചു. അരമ ണിക്കൂറിനുശേഷം മാന്‍ കിടാവ്, തൊട്ട് അകലെയായി കരഞ്ഞു ഒച്ചവെച്ചു നിന്നിരുന്ന അമ്മ മാനിനോടൊപ്പം കാട്ടിലേയ്ക്ക് ഓടി മറയുകയായിരുന്നു. മാന്‍കുഞ്ഞിന് ദിവസങ്ങള്‍ മാത്രമേ പ്രായമു ള്ളുവെന്ന് വനപാലകര്‍ പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച മോനിഷിനെ തുടിക്കോട് വന സംരക്ഷണ സമിതി അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!