മണ്ണാര്‍ക്കാട് : നഗരസഭ കാര്യാലയത്തിലേക്കെത്തുന്നവര്‍ക്ക് ഇനി ജീ വനക്കാരെയോ ഭരണസമിതി അംഗങ്ങളേയോ സാര്‍ എന്നോ മാഡം എന്നോ വിളിക്കേണ്ടതില്ല.പരാതികളിലും കത്തുകൡും അപേക്ഷ, അഭ്യര്‍ത്ഥന എന്നിവ ഒഴിവാക്കാനും നഗരസഭ കൗണ്‍സില്‍ തീരു മാനിച്ചു.പകരം ഉദ്യോഗസ്ഥരുടെ പേരോ,പദവിയോ വിളിച്ച് സം ബോധന ചെയ്യാം.കത്തിടപാടുകളിലും ഈ രീതി പിന്തുടരാം. ഇതോടെ ജനാധിപത്യപരമായ അഭിസംബോധനകള്‍ നടപ്പില്‍ വരുത്തി പ്രമേയം പാസാക്കിയ ആദ്യ നഗരസഭയായി മാറിയിരി ക്കുകയാണ് മണ്ണാര്‍ക്കാട്.

ഉഭയമാര്‍ഗം വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി യാണ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്.ഭരണഭാഷയിലെ വിധേയത്വ പദങ്ങള്‍ ഉപേക്ഷിച്ച് അവകാശ പദങ്ങള്‍ ഉപയോഗിക്ക ണമെന്നത് സംബന്ധിച്ചായിരുന്നു പ്രമേയം.വികസനകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍ പിന്തുണച്ചു.തുടര്‍ന്ന് പ്രമേ യം ഐക്യകണ്‌ഠേനെ കൗണ്‍സില്‍ പാസാക്കുകയായിരുന്നു. സര്‍, മാഡം വിളികള്‍ ഉപേക്ഷിച്ചുള്ള നോട്ടീസ് നഗരസഭ കാര്യാലയത്തി ല്‍ പതിക്കാനും യോഗം തീരുമാനിച്ചു.

രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും ജനങ്ങള്‍ പ്രജയായി രുന്ന സമയത്ത് നിവേദനം നല്‍കിയിരുന്നപ്പോള്‍ ഉപയോഗിച്ച് വിധേ യത്വ ഭാഷയാണ് വിനീതമായി, അങ്ങേക്ക്, അവര്‍കള്‍, ദയവുണ്ടാ യി,താഴ്മയോടെ,അപേക്ഷിക്കുന്നു തുടങ്ങിയവ.പ്രജയില്‍ നിന്നും പൗരനിലേക്കുള്ള മാറ്റം പൂര്‍ത്തിയായി 75 വര്‍ഷം പിന്നിടുന്ന വേള യില്‍ പൗരാവകാശം വിനിയോഗിക്കാന്‍ അനുവദിക്കുന്ന രേഖക ളിലെ അപേക്ഷാ ഫോം എന്ന പദം നീക്കം ചെയ്ത് അവകാശ പത്രിക എന്നാക്കി മാറ്റുകയോ പുതിയ പദം കണ്ടെത്തുകയോ ചെയ്യണമെന്ന് ഓദ്യോഗിക ഭാഷാവകുപ്പിനോട് ആവശ്യപ്പെടണമെന്നും അരുണ്‍ കുമാര്‍ പാലക്കുറുശ്ശി പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമ പഞ്ചായത്താണ് ആദ്യമായി സര്‍,മാഡം വിളികള്‍ അവസാനിപ്പിച്ചത്.ഇതിനകം മാത്തൂരിന്റെ പാത പല തദ്ദേശ സ്ഥാപനങ്ങളും വിദ്യാലയവുമെല്ലാം പിന്തുടര്‍ന്ന് കഴിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!