മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ടവറിലുണ്ടായ തീപിടിത്ത വുമായി ബന്ധപ്പെട്ട് ആരോപണശരങ്ങള്‍ അഗ്നിശമന സേനക്കുമേ ല്‍ പതിക്കുമ്പോഴും അഭിമാനമായി ഹോംഗാര്‍ഡ് അനില്‍കുമാര്‍. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അനില്‍കുമാര്‍ നടത്തിയ കഠിനമായ രക്ഷാപ്രവര്‍ത്തനം ജനങ്ങളുടെ പ്രശംസകള്‍ക്ക് ഇടയാ ക്കി.സാഹസികമായ ഇടപെടലാണ് ഇദ്ദേഹം നടത്തിയത്.സമീപ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനും കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഒരാളെ രക്ഷിക്കാനുമെല്ലാം അനില്‍കുമാര്‍ നടത്തിയ ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറക്കാന്‍ സഹായകരമാ യി.രണ്ട് ജീവനുകളെടുത്ത ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ തന്റെ ജീവന്‍ പോലും മറന്ന് പോരാടിയ അനിലിനെ കേരള വ്യാപാരി വ്യവസായിഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!