മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ടവറില്‍ തീപിടിത്തമുണ്ടാ യ സംഭവത്തില്‍ ദുരന്തം വര്‍ധിക്കാനിടവരുത്തിയത് അഗ്നിശമന സേനയുടെ വീഴ്ചയെന്ന് ആരോപണം.തീപിടിത്തം ഉണ്ടായ ഉടന്‍ അ ഗ്നി ശമന സേന ഓഫീസിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചെ ന്നും ലഭ്യമായില്ലെന്നും ഹില്‍വ്യൂ ടവര്‍ ഉടമ കൂടിയായ നഗരസഭ ചെയര്‍ മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.ഇതേ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ച പ്രകാരം ഇവര്‍ അഗ്നി ശമന സേനയെ തിരഞ്ഞ് പോ കുമ്പോഴാണ് അവരെത്തി ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് തീപിടിത്തമുണ്ടായത്.എന്നാല്‍ ഏറെ വൈകിയാണ് അഗ്നിശമന സേന വാഹനവുമായി എത്തിയ ത്.ഈ വാഹനത്തില്‍ നിന്നും വെള്ളം പമ്പു ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വട്ടമ്പലം സ്റ്റേഷനിലെ രണ്ടാമത്തെ വാഹനവും എത്തി. ഇതിനിടെ കോങ്ങാട്,പെരിന്തല്‍മണ്ണ സ്റ്റേഷനിലെ വാഹനങ്ങളും തീയണക്കാനായി സ്ഥലത്തെത്തിയിരുന്നു.തീ അണച്ച ശേഷമുള്ള പരിശോധനയിലാണ് രണ്ട് പേരെ മരിച്ചതായി കണ്ടെത്തിയത്. അഗ്നിശമന സേന യഥാസമയത്ത് എത്തിച്ചേര്‍ന്നിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയുമായിരുന്നുവെന്നും മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ വീഴ്ചയുണ്ടായെന്ന ആരോപണത്തെ അഗ്നി ശമന സേന നിഷേധിച്ചു.സ്റ്റേഷനിലെ ബിഎസ്എന്‍എല്‍ ഫോണ്‍ രണ്ട് മണി മുതല്‍ പ്രവര്‍ത്തന രഹിതമായിരുന്നു.ഡ്യുട്ടി മാറ്റം നടത്തിയ 12 മണിക്ക് ഫോണ്‍ പരിശോധിച്ചിരുന്നതാണ്.രണ്ട് മണി മുതല്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കില്‍ തകരാര്‍ സംഭ വിച്ചിരുന്നു.തന്റെ സ്വന്തം നമ്പറിലേക്ക് പുലര്‍ച്ചെ 3.20ഓടെയാണ് പൊലീസ് മുഖാന്തിരം തീപിടിത്തമുണ്ടായ വിവരം ലഭ്യമായതെന്ന് അസി സ്‌റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടി പറഞ്ഞു.3.21നു തന്നെ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരുന്നുവെന്നും അസി സ്‌റ്റേഷന്‍ ഓഫീസര്‍ വ്യക്തമാക്കി.