മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പനശാല ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരു മാനം തിരു ത്തണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.മണ്ഡലം പ്രസിഡണ്ട് കെ.വി.അമീര്‍ ഉദ്ഘാടനം ചെയ്തു.ഇടതു സര്‍ക്കാരിന്റെ മദ്യനയം കോര്‍പ്പറേറ്റുക ള്‍ക്ക് വേണ്ടിയാണെന്ന് അമീര്‍ ആരോപിച്ചു.മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി,സിദ്ദിഖ് കുന്തിപ്പുഴ മണ്ഡലം കമ്മിറ്റി അംഗ ങ്ങളായ സുബൈര്‍ അരിയൂര്‍, നാസര്‍.വി, പി.ടി.കമറു,ഫ്രറ്റെണിറ്റി ഭാരവാഹികളായ ജമാലുദ്ദീന്‍ എടത്തനാട്ടുകര, അസ്ലം.ഒ എന്നിവര്‍ സംസാരിച്ചു.മണ്ഡലം വൈസ്പ്രസിഡന്റ് ടി.ശുഹൈബ് സ്വാഗത വും മണ്ഡലം ട്രഷറര്‍ സി.എ.സഈദ് നന്ദിയും പറഞ്ഞു.