അലനല്ലൂര്‍: തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌യുടെ ചിത്രം തല കീഴായി വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കൂമഞ്ചിറയിലെ സജ്‌നക്ക് അനുമോദനവുമായി അഡ്വ.എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ എത്തി. കൂമഞ്ചിറയിലെ പടയപറമ്പില്‍ സല്‍ബന്‍ – ജൂഡി ദമ്പതികളുടെ മകളായ സജ്‌ന ഇളയദളപതിയുടെ ഏറ്റവും വലിയ തലകീഴായ സ്റ്റെന്‍സില്‍ പോര്‍ട്രെയ്റ്റ് ചിത്രം വരച്ചാണ് റെ ക്കോര്‍ഡിന് അര്‍ഹയായത്. 145 സെ.മി. നീളവും 82 സെ.മി. വീതി യിലുമുള്ള ചിത്രം ബ്ലാക്ക് ഫാബ്രിക് പെയിന്റ് ഉപയോഗിച്ചാണ് വരച്ചത്. വിജയ് യുടെ ആരാധിക കൂടിയായ സജ്‌ന മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ മൂന്നാം വര്‍ഷ ബി.എസ്.സി ബോ ട്ടണി ബിരുദ വിദ്യാര്‍ത്ഥിയാണ്. സജ്‌നയുടെ റെക്കോര്‍ഡ് നേട്ടം അറിഞ്ഞ ഷംസുദ്ദീന്‍ എം.എല്‍.എ വീട്ടിലെത്തി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. വാര്‍ഡ് അംഗം എം.കെ ബക്കര്‍, അലി ഹാളി, സിദ്ദീഖ് കൊടപ്പന, മുഹമ്മദാലി എന്ന ഇണ്ണി, പി.മുഹ്‌സിന്‍, പി.ഷാ നിബ്, എ.ഫാസില്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ചടങ്ങില്‍ കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ ആശാവര്‍ ക്കര്‍മാരായ ടി.പി ഉമൈബ, സി.പുഷ്പ്പലത എന്നിവര്‍ക്കുള്ള മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയുടെ സ്‌നേഹാദരവും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നല്‍കി.