കോട്ടോപ്പാടം : ഡല്‍ഹി പൊലീസ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ യായ റാബിയ സൈഫി എന്ന 21 വയസ്സുകാരിയെ ഗ്യാങ് റാപ്പ് ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയ ക്രൂരന്മാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരിക, റാബിയ സൈഫിയുടെ കുടുംബത്തിന് നീതി ലഭ്യ മാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് കോ ട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. കോ ട്ടോപ്പാടം സെന്ററില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കല്ലടി അബൂബ ക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് കൊട ക്കാട് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഹംസ കെ.യു മുഖ്യപ്രഭാഷണം നടത്തി.മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, നഫാഹ് മദനി, പഞ്ചായ ത്ത് ഭാരവാഹികളായ ബാസിത്ത് ഭീമനാട്, സഫ്വാന്‍ എ.കെ, ഷിബി ലി പടുവില്‍ കുളമ്പ്, ഹബീബ്, സാലി, മിദ്‌ലാജ്, ഷാഹുല്‍ ഹമീദ്, ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. സുല്‍ഫീക്കര്‍ സ്വാഗത വും ഷബീബ് സി.ടി നന്ദിയും പറഞ്ഞു.
കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതി ഷേധാഗ്നി മുസ്ലിം ലീഗ് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അസ്ലം മാപ്പിളസ്‌കൂള്‍ അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് ശാക്കിര്‍ കരിമ്പ,നിയോജക മണ്ഡലം ജനറല്‍ സെക്ര ട്ടറി അല്‍ത്താഫ് കരിമ്പ,യൂത്ത് ലീഗ് ഭാരവാഹി ആബിദ് യമാനി എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് ഭാരവാഹികളായ സുബൈല്‍ പള്ളിപ്പടി, തഹ്സീര്‍ വെട്ടം, ആദില്‍ പാലക്കല്‍, സാലിഹ്, ദില്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സമദ് ചുങ്കം സ്വാഗതവും, ആഷിഫ് കെ.എ നന്ദിയും പറഞ്ഞു.