കുമരംപുത്തൂര്‍: കല്ലടി ഹൈസ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറിയു ടെയും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണത്തിന്റേയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ ലക്ഷ്മിക്കുട്ടി നിര്‍വ്വഹിച്ചു.അധ്യാപക കൂട്ടായ്മയില്‍ സ്‌കൂ ളിലെ 35 വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യ മൊരുക്കുന്നത്.ഡിജിറ്റല്‍ ലൈബ്രറി സംവിധാനത്തിലാണ് സ്മാര്‍ട്ട് ഫോണും സിം കാര്‍ഡ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ നല്‍കുന്ന ത്.സ്‌കൂള്‍ എസ്‌ഐടിസി ടീം ആണ് ഡിജിറ്റല്‍ ലൈബ്രറിക്ക് നേ തൃത്വം നല്‍കുന്നത്.പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്,ടാബുകള്‍,സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എന്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനാ യി.ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.പ്രധാന അധ്യാപകന്‍ സിഎം ബഷീര്‍,പിടിഎ വൈസ് പ്രസിഡന്റ് അരിയൂര്‍ രാമകൃ ഷ്ണന്‍,അസീസ് പച്ചീരി,പുഷ്പാനന്ദന്‍,ഡെപ്യുട്ടി ഹെഡ് മാസ്റ്റര്‍ സികെ മുഹമ്മദ്,സ്റ്റാഫ് സെക്രട്ടറി എംഎസ് രമ,എസ്‌ഐടിസി കണ്‍വീനര്‍ എം കുഞ്ഞയമു,സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് കണ്‍വീനര്‍ പിപി സുബൈര്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടികെ അബൂബക്കര്‍ സ്വാഗതം പറഞ്ഞു.കെ ഹരിദാസ്,എം രാജേഷ്,പികെ ജാഫര്‍ ബാ ബു,പിഎം ഹംസ,നീനാ പോള്‍,ജേക്കബ്ബ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കി.