മണ്ണാര്‍ക്കാട് : ഇന്ധനവിലവര്‍ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡിവൈ എഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസി ന് മുന്നില്‍ നടത്തുന്ന റിലേ സത്യാഗ്രഹം തുടങ്ങി.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി.എം. ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡ ന്റ് സുഭാഷ്ചന്ദ്രന്‍ അധ്യക്ഷനായി.സിപിഎം ഏരിയസെക്രട്ടറി യു. ടി.രാമകൃഷ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ .സി. റിയാസുദീന്‍ എന്നിവര്‍ പങ്കെടുത്തു.ബ്ലോക്ക് സെക്രട്ടറി ശ്രീ രാജ് വെള്ളപ്പാടം സ്വാഗതം പറഞ്ഞു. തുടര്‍ച്ചയായി 5ദിവസം നീണ്ടു നില്‍ക്കുന്നതാണ് റിലേ സത്യാഗ്രഹം.10ന് നടക്കുന്ന സമാപനസമ്മേ ളനം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റഗം പി.കെ. ശശി ഉദ്ഘാടനം ചെയ്യും.