മണ്ണാര്‍ക്കാട്:കേരളാ സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേ ഷന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ കോര്‍പ്പറേ ഷന്‍ ബസ് സ്റ്റാന്റുകളില്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനദ്രോഹപരവും തികച്ചും അപലപനീയവുമാ ണെന്ന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കുറ്റ പ്പെടുത്തി.കോര്‍പ്പറേഷന്റെ നഷ്ടം നികത്താന്‍ ഏത് മാര്‍ഗവും അവലംബിക്കാനുള്ള സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പരിതാപകര മാണ്.വിദേശ മദ്യഷോപ്പുകള്‍ അനുവദിക്കാനുള്ള പരിഗണനപ്പട്ടിക യില്‍ മണ്ണാര്‍ക്കാട് ഡിപ്പോയെയും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ വി ലപ്പോവില്ല. വിദ്യാലയങ്ങളും ആരാധനാലയങ്ങളും ആതുര ചികി ത്സാ കേന്ദ്രങ്ങളുമുള്‍ക്കൊള്ളുന്ന നെല്ലിപ്പുഴ പ്രദേശത്ത് മദ്യ വില്‍പ്പ നശാല ആരംഭിക്കുന്നത് ഒട്ടേറെ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കിട യാക്കും.മാത്രമല്ല സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരും ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരും.ജനങ്ങളുടെ സൈ്വര ജീവി തത്തിന് വിഘാതം സൃഷ്ടിക്കും വിധം അമിത ലാഭം മാത്രം ലാക്കാ ക്കി മദ്യവില്‍പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍,ജനറല്‍ സെക്ര ട്ടറി സി.മുഹമ്മദ് ബഷീര്‍,ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!