കുമരംപുത്തൂര്‍: അട്ടപ്പാടി താവളം റഹ്മ ചാരിറ്റിയുടെ നേതൃത്വ ത്തില്‍ നിര്‍ധന കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീ ല്‍ ബുഖാരി തങ്ങള്‍ നിര്‍വഹിച്ചു.2004ല്‍ ഹജ്ജ് സമയത്ത് മിനായില്‍ വെച്ചു മരിച്ച മുഹമ്മദലി സഖാഫിയുടെ കുടുംബത്തിനാണ് റഹ്മ ചാ രിറ്റി വീട് നിര്‍മിച്ചു നല്‍കിയത്.താക്കോല്‍ കൈമാറ്റ ചടങ്ങ് വടശ്ശേ രി ഹസ്സന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.കെകെഎം സഅദി ആലിപ്പ റമ്പ് അധ്യക്ഷനായി.അബ്ദുറഷീദ് സഖാഫി ഏലംകുളം,ഉസ്മാന്‍ സഖാഫി പയ്യനടം,അസീസ് സഖാഫി മൈലാംപാടം,ഷറഫുദ്ദീന്‍ ഹാജി തെങ്കര,യൂനുസ് പള്ളിക്കുന്ന്,മായിന്‍ ബാഖവി എന്നിവര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാടിന്റെ മലയോര മേഖല കേന്ദ്രീകരിച്ച് രണ്ട് പതി റ്റാണ്ടാ യി പ്രവര്‍ത്തിച്ചു വരുന്ന അട്ടപ്പാടി മര്‍കസു റഹ്മ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.ഭവന രഹിതര്‍ക്കു വീടു വെച്ചു നല്‍കിയും,വിവാഹപ്രായമെത്തിയ യുവതികള്‍ക്കു മംഗല്യഭാഗ്യം ഒരുക്കിയും നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തി ച്ചും ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദ്യാഭ്യാസത്തിന് അവസരമില്ലാത്തവര്‍ക്ക് പഠനസൗകര്യങ്ങളും സഹായങ്ങളും നല്‍കി വരുന്നുണ്ട്.