കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അട യ്ക്കാ മോഷണം വ്യാപകമാകുന്നു.വിപണിയില്‍ വില ഉയര്‍ന്നതോ ടെ അടയ്ക്കാ മോഷണവും വര്‍ധിച്ചിരിക്കുന്നതെന്ന് കര്‍ഷകര്‍ പറ യുന്നു.കഴിഞ്ഞ ദിവസം മൂന്നേക്കര്‍ പാണത്തൊടിയില് മുസ്തഫയു ടെ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയോളം വിലമ തിക്കുന്ന അടയ്ക്ക അപഹരിക്കപ്പെട്ടു.കൊട്ടടക്ക പൊളിച്ച് വില്‍ പ്പനയ്ക്കായി തയ്യാറാക്കി ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. രാത്രിയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അടയ്ക്ക മോഷ്ടി ച്ചിരിക്കുന്നത്.ഇതു സംബന്ധിച്ച് മുസ്തഫ കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇടക്കുറുശ്ശി മൂകാലന്കുന്ന് പ്രദേശത്ത് തോട്ടത്തിലെ കവുങ്ങില്‍ നിന്നും പച്ച അടയ്ക്കയും മോഷ്ടിക്കപ്പെട്ടി രുന്നു.മുട്ടിക്കല്‍ കണ്ടം,മുണ്ടനാട്,വാക്കോട് പ്രദേശങ്ങളിലും സമാന മായ രീതിയില്‍ മോഷണം നടന്നിരുന്നു.എത്രയും വേഗം മോഷ്ടാക്ക ളെ കണ്ടെത്തി കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കാണണമെ ന്നാണ് ആവശ്യമുയരുന്നത്.