മണ്ണാര്‍ക്കാട്: കേരള വനംവകുപ്പിന്റെ കീഴിലുള്ള ഫോറസ്റ്റ് ഡെവ ലപ്പ്‌മെന്റ് ഏജന്‍സി മണ്ണാര്‍ക്കാട് വനംഡിവിഷന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന ‘ഗുലുമേ -കളിമണ്‍ കളിയിടം ടെറാകോട്ട ക്യാമ്പി’ന് ഞായറാഴ്ച തുടക്കമാകുമെന്ന് ഡിഎഫ്ഒ വി പി ജയപ്രകാ ശ് അറിയിച്ചു.അട്ടപ്പാടിയിലെ ഉരുകളിലുള്ള കുട്ടികള്‍ക്ക് ചിത്രകല, കളിമണ്‍ ശില്‍പ്പ നിര്‍മാണം എന്നിവ പരിചയപ്പെടുത്തുക, പരിശീല നം നല്‍കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.സെപ്റ്റംബര്‍ ഒമ്പ തു വരെ വരഗംപാടി ഊരില്‍ നടക്കുന്ന ക്യാമ്പിന് കാലടി ശ്രീ ശങ്ക രാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മുന്‍ ലളിതകലാ വിഭാ ഗം വിദ്യാര്‍ത്ഥി കൂട്ടായ്മയായ ട്രസ് പാസേഴ്‌സാണ് നേതൃത്വം നല്‍ കുന്നത്.മുന്‍കാലങ്ങളില്‍ അട്ടപ്പാടി ഊരിലുള്ളവര്‍ ധാന്യങ്ങള്‍ സം ഭരിച്ച് വെച്ചിരുന്ന വലിയ കുടങ്ങളുടെ രൂപത്തിലുള്ള കുട്ടകളെയാ ണ് ഗുലുമേ എന്ന് വിളിക്കുന്നത്.ഗുലുമേ മനുഷ്യരുടെ കരുതലിന്റേ യും പ്രതീക്ഷയുടേയും പ്രതീകമായാണ് കണക്കാക്കുന്നത്. ക്യാമ്പി ന്റെ ഉദ്ഘാടന ചടങ്ങില്‍ ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി മുഖ്യാതിഥിയായി പങ്കെടുക്കും.കോവിഡ് മാനദണ്ഡ ങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ക്യാമ്പ് നടക്കുക.