തെങ്കര: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോ ദിച്ചു.വിജയോത്സവം 2021 എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. 2020-21 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 119 വിദ്യാര്‍ത്ഥികളില്‍ 19 പേര്‍ സമ്പൂര്‍ണ എ പ്ലസ് നേടിയാണ് നൂറു ശതമാനം വിജയം നേടിയത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും മികച്ച വിജയമാണ് തെങ്കര ഗവ. സ്‌കൂളിനുള്ളത്.ബ്ലോക്ക് പഞ്ചായ ത്ത് അംഗം രമ സുകുമാരന്‍ അധ്യക്ഷയായി.പി ടി എ പ്രസിഡന്റ് മജീദ് തെങ്കര, പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലീം, പ്രധാന അധ്യാപിക പി കെ നിര്‍മല, എസ് എം സി ചെയര്‍മാന്‍ വി ശിവശങ്കരന്‍, എസ്. ഐ. ടി സി. കെ ബഷീര്‍, സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാര്‍, വിജയശ്രീ കോര്‍ഡിനേറ്റര്‍ ഐ സബീന,വിജയന്‍, എം ആര്‍ ശ്രീജിത്ത്, രമ്യ വിദ്യാര്‍ത്ഥി പ്രതിനിധികളായ ജിനി എസ്, കാവ്യ കൃഷ്ണ, അഭിനവ്, മൃധന്യ, അമല്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!