മണ്ണാര്‍ക്കാട്: ഹൈദരാബാദിലെ നിസാമത്തിനു കീഴിലെ ജന്‍മിമാര്‍ ക്കെതിരായി നടത്തിയ സമരങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗ മാവുകയും മലബാറിലെ ജന്‍മിമാര്‍ക്കെതിരായി നടന്ന കാര്‍ഷിക സമരങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാതാവുകയും ചെയ്യു ന്നതിലെ വൈരുദ്ധ്യം ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡോ. പി.എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. എം.ഇ.എസ് പാലക്കാട് ജില്ലാ കമ്മിറ്റിയും മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജ് ചരിത്ര ഗവേ ഷണ വിഭാഗവും സംയുക്തമായി മലബാര്‍ സമരം ചരിത്ര വസ്തുതക ളും രാഷ്ട്രീയവും എന്ന വിഷയത്തില്‍ നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായി നിരവധി പോരാട്ടങ്ങ ള്‍ക്ക് ഉത്തരേന്ത്യയെ പോലെ തെക്കേ ഇന്ത്യയും സാക്ഷ്യം വഹിച്ചി ട്ടുണ്ട്.തമിഴ്‌നാട്ടിലെ വീരപാണ്ഡ്യ കട്ടബൊമ്മന്റെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളും മലബാറിലെ ജന്‍മിമാര്‍ക്കെതിരായി കുടി യാന്‍മാര്‍ നടത്തിയ സമരങ്ങളുമെല്ലാം അവയില്‍ പ്രധാനപ്പെട്ടതാ ണ്.ചരിത്രരചന നിര്‍വഹിക്കേണ്ടത് ചരിത്രകാരന്‍മാരാണെന്നും പക്ഷപാതപരമായി ചരിത്രത്തില്‍ കൈകടത്തുന്നതിന് സാമൂഹിക ബോധമുളള ചരിത്ര പണ്ഡിതന്‍മാര്‍ക്ക് സാധിക്കുകയില്ലെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ഇ.എസ് കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ശിഹാബ് എ.എം. അദ്ധ്യ ക്ഷത വഹിച്ചു.എം.ഇ.എസ് ജില്ലാ പ്രസിഡന്റ് എ.ജബ്ബാറലി ആമുഖ പ്രഭാഷണം നടത്തി.കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.എസ് മാധവന്‍, സിനിമാ നി രൂപകന്‍ ജി.പി.രാമചന്ദ്രന്‍, നാടകകൃത്ത് കെ.പി.എസ് പയ്യനടം, എം. എസ് കല്ലടി കോളേജ് ഇസ്ലാമിക ചരിത്ര വിഭാഗം മേധാവി ഡോ.ടി. സൈനുല്‍ ആബിദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു സംസാ രിച്ചു. കല്ലടി കോളേജ് ചരിത്ര വിഭാഗം അധ്യാപകന്‍ പി എം സലാ ഹുദ്ദീന്‍ നന്ദി പറഞ്ഞു.