കോട്ടോപ്പാടം : മലബാര്‍ സമര രക്തസാക്ഷികളെ ഒഴിവാക്കി സ്വാത ന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു പ്രസിദ്ധീകരിച്ച കേന്ദ്ര സര്‍ക്കാറി ന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചി ന്റെ നടപടിക്കെതിരെ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോട്ടോപ്പാടം സെന്ററി ല്‍ ചരിത്രത്തിന്റെ അപനിര്‍മിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ എന്ന ശീര്‍ഷകത്തിലാണ് പ്രതിഷേധ കൂട്ടായ്മ നടന്നത്.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചാ യത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍ അധ്യക്ഷത വഹി ച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് പ്രമേ യ പ്രഭാഷണവും, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കള ത്തില്‍ മുഖ്യ പ്രഭാഷണവും നടത്തി. ഒ. ചേക്കു മാസ്റ്റര്‍, എം.കെ മു ഹമ്മദാലി, റഷീദ് മുത്തനില്‍, കെ.ടി അബ്ദുള്ള, മുനീര്‍ താളിയില്‍, എന്‍.പി ഹമീദ്, മുഹമ്മദാലി നാലകത്ത്, ഹുസൈന്‍ പോറ്റൂര്‍, എ.കെ കുഞ്ഞയമ്മു, സി.കെ സുബൈര്‍, ഹംസ കെ.യു, മനാഫ് കോട്ടോപ്പാ ടം, കെ.പി അഫ്‌ലഹ്, അഷ്‌റഫ് കൊടക്കാട്, റാഷിഖ് കൊങ്ങത്ത്, പാറയില്‍ മുഹമ്മദാലി, ഒ. ഇര്‍ഷാദ്, പി. യൂസഫ്, എരുവത്ത് മുഹമ്മ ദ്, ഒ.പി മൂസ, മുനീര്‍ അക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായ ത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി ഉമ്മര്‍ സ്വാഗതവും സൈനുദ്ദീന്‍ താളിയില്‍ നന്ദിയും പറഞ്ഞു.