കോട്ടോപ്പാടം: ശിപായി ലഹള എന്നു പറഞ്ഞ് 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഇകഴ്ത്തി കാണിക്കാന്‍ ബ്രിട്ടീഷ് കൊ ളോണിയല്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചതു പോലെ മലബാര്‍ സ്വാത ന്ത്ര്യ സമര പോരാട്ടങ്ങളെ ലഹളയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നതെന്ന് വിക്ടോറിയ കോളജ് ചരിത്ര വിഭാഗം അസി. പ്രൊഫ. ഡോ. പി.കെ അനീസുദ്ദീന്‍ പറഞ്ഞു. ‘മലബാര്‍ സമരം അതിജീവനത്തിന്റെ 100 വര്‍ഷങ്ങള്‍’ എന്ന ശീര്‍ഷകതില്‍ ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ മലപ്പുറത്തു നടക്കുന്ന മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഭാഗമാ യി മണ്ണാര്‍ക്കാട് നടന്ന സമരസംഗമം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. 1857ലെ സ്വാതന്ത്ര്യ സമരം കഴിഞ്ഞാല്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ ചെറുത്തു നില്‍പ്പായിരുന്നു 1921ലെ മലബാര്‍ സ്വാതന്ത്ര്യ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട്ടും പരിസര പ്രദേശങ്ങളിലും നടന്ന സമരങ്ങളും സമര ചരിത്രങ്ങളും സാഹചര്യവും ചര്‍ച്ചയായി. ചരിത്ര ശേഖരണം, പുനര്‍വായന, ബ്രഹ്മദത്തന്‍ നമ്പൂതിരി അനുസ്മരണം, ആലിമുസ്ലി യാരും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ ബ്രിട്ടീ ഷുകാരെ നേരിട്ട വിധം എന്നീ വിഷയങ്ങളില്‍ വിവിധ പരിപാടി കള്‍ നടന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ പള്ളിക്കുറുപ്പ്, കുമരംപുത്തൂ ര്‍, എടത്തനാട്ടുകര എന്നിവിടങ്ങളില്‍ നടന്ന സമരങ്ങളെക്കുറിച്ച് ചരിത്ര ഗവേഷകരായ സ്വാദിഖ് എളമ്പുലാശ്ശേരി, സുഹൈല്‍ റഹ്മാ നി എന്നിവര്‍ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം, ട്രഷറര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍, ബാബു മാസ്റ്റര്‍, ശാഫി ഫൈസി, ഇസ്ഹാഖ് ഫൈസി അലനല്ലൂര്‍, ഹസന്‍ ഫൈസി പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ശമീര്‍ ഫൈസി കോട്ടോപ്പാടം സ്വാഗതവും ജനറല്‍ സെക്രട്ടറി അസ്‌ക്കറലി മാസ്റ്റര്‍ കരിമ്പ നന്ദിയും പറഞ്ഞു.