മണ്ണാര്‍ക്കാട്: ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി നാടിന്റെ അഭിമനമായി മാറിയ മണ്ണാര്‍ക്കാട് കൂമ്പാറ സ്വദേശി മുഹമ്മദ് ഷാഹിദിന് ജന്മനാട്ടില് സ്നേഹോഷ്മള വരവേ ല്പ്പ്.ഗുഡ്ലക്ക് ബോയ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് ഷാഹിദ് 54 കിലോ വിഭാഗത്തിലാണ് സ്വര്‍ണ മെഡല്‍ നേടിയത്.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പുറമേ ഇന്ത്യന്‍ ആര്‍മി,ആസാം റൈഫി ള്‍സ്,പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവടങ്ങളില്‍ നിന്നുമെല്ലാം മത്സരാര്‍ത്ഥികളുണ്ടായിരുന്നു.ആഗസ്റ്റ് 25 മുതല്‍ 30 വരെ ഗോവയി ല്‍ വെച്ചായിരുന്നു മത്സരം നടന്നത്.