ഷോളയൂര്‍: കോവിഡ് പ്രതിരോധ മികവിന് ഷോളയൂര്‍ കുടുംബാ രോഗ്യ കേന്ദ്രത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമി തി കോട്ടത്തറ യൂണിറ്റിന്റെ ആദരവ്.ഫലകം യൂണിറ്റ് വൈസ് പ്ര സിഡന്റ് രംഗസ്വാമിയില്‍ നിന്നും ആശുപത്രി മെഡിക്കല്‍ ഓഫീ സര് ഡോ മുഹമ്മദ് മുസ്തഫ ഏറ്റുവാങ്ങി.കോവിഡ് പ്രതിരോധത്തി ന്റെ തുടക്കം മുതല്‍ വ്യാപനം കുറയ്ക്കുന്നതിലും,രാവും പകലും ഭേദമില്ലാതെ ഊരുകളില്‍ പോയി കോവിഡ് പ്രതിരോധ കുത്തിവെ പ്പ് 99% കൈവരിക്കാന്‍ സാധിച്ചതിനാണ് ആദരവ്. ഷോളയൂര്‍ വ്യാ പാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കൃഷ്ണന്, സെക്ര ട്ടറി ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.ഡോ.അസ്മ , ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എസ് എസ്. കാളിസ്വാമി, പബ്ലിക് ഹെല്‍ത്ത് നഴ്സ് പ്രസന്നകു മാരി, ക്ലര്‍ക്ക് ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജി ത്ത്,ലാലു ,ഗോപകുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് പ്രിയ, സുമ, അജ്ന, മറ്റ് ആശുപത്രി അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.