മണ്ണാര്‍ക്കാട്: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം മനസ് സര്‍ഗോത്സവം 2021 പാലക്കാട് ജില്ലാതല മത്സരങ്ങള്‍ സമാപിച്ചു. ജി ല്ലയിലെ 83 ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റുകളെ എട്ട് ക്ലസ്റ്ററുകളാക്കി 27 ഇനങ്ങളില്‍ നടന്ന മത്സരത്തിലെ വിജയികള്‍ സം സ്ഥാനതല മത്സരത്തില്‍ പങ്കാളികളാകും.കൊവിഡ് കാലത്തെ വിരസത അകറ്റാനും പ്രതിസന്ധികള്‍ക്കിടയിലും വിദ്യാര്‍ഥികളു ടെ സര്‍ഗ വാസനകള്‍ അവതരിപ്പിക്കാനും ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് മത്സരങ്ങള്‍ നടത്തിയത്. സമാപനസ മ്മേളന ഉദ്ഘാടനം ഓണ്‍ലൈനില്‍ രാംമോഹന്‍, മീര രാംമോഹന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ജില്ലാ കണ്‍വീനര്‍ ഡോ. എന്‍.രാജേ ഷ് അധ്യക്ഷനായി.എന്‍. എസ്.എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി, ഹയര്‍ സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ ജയകുമാര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ കെ. എച്ച് ഫഹദ്, സോളി സെബാസ്റ്റ്യന്‍,എസ് പ്രവീണ്‍,അമല്‍രാജ് മോഹ ന്‍ ,വി.ടി ജയകൃഷ്ണന്‍,ഡോ. സലീന വര്‍ഗീസ് ,എ.എം. മുകുന്ദന്‍, ഷാജി താഴത്തുവീട് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!