മണ്ണാര്‍ക്കാട്: പൊതുജന പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന്‍ ചലഞ്ചിന്റെ ഉദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.നഗരസഭ പരി ധിയിലെ 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ ആദ്യഘട്ടം ഇന്നും നാളെയുമായി കുന്തിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ 500 ഡോസ് വാക് സിന്‍ വിതരണം ചെയ്യും.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസ് വിശി ഷ്ടാതിഥിയായിരുന്നു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷെ ഫീക്ക് റഹ്മാന്‍,ബാലകൃഷ്ണന്‍,മാസിത സത്താര്‍,ഹംസ കുറുവണ്ണ, വത്സല കുമാരി,നഗരസഭ കൗണ്‍സിലര്‍മാര്‍,ഐഎംഎ ചെയര്‍മാന്‍ ഡോ ഷഹാബുദ്ദീന്‍, സിവി റിഷാദ്,ഡോ.സൗമ്യ സരിന്‍ തുടങ്ങിയ വര്‍ സംസാരിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ടീച്ചര്‍ സ്വാഗതം പറഞ്ഞു.
