പാലക്കാട് : കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗ മായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി ഈ സ്റ്റ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തര വിട്ടു. പ്രദേശത്തെ 558 ഏക്കര്‍ ഭൂമിയില്‍ നെല്‍വയല്‍ ഉള്‍പ്പെട്ടിട്ടു ണ്ടെങ്കില്‍ 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം മാത്രമേ പരിവര്‍ത്തനം ചെയ്യാവൂ എന്ന വ്യവസ്ഥയി ലാണ് ഭൂമി ഏറ്റെടുക്കുക.സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് വിദഗ്ധ സമിതിയും ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായത്.
സ്ഥലമേറ്റെടുപ്പില്‍ പരിസ്ഥിതി ആഘാത പ്രശ്‌നമില്ലെന്നും കഞ്ചി ക്കോട് വ്യവസായ ശൃംഖലയുടെ സാമീപ്യം തികച്ചും അനുകൂലമെ ന്നും കളമശ്ശേരി രാജഗിരി കോളേജ് ഓഫി സോഷ്യല്‍ സയന്‍സ് നട ത്തിയ സാമൂഹ്യ ആഘാത പഠനത്തിന്മേല്‍ വിദഗ്ദ്ധ സമിതി വില യിരുത്തിയിരുന്നു. വ്യാവസായിക ഉല്‍പാദന മേഖലകളുടെ പുനരു ജ്ജീവനമാണ് പദ്ധതിയുടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പദ്ധതിക്കായി പ്രദേശത്തെ 225.74 ഹെക്ടര്‍ (558 ഏക്കര്‍) ഭൂമിയാണ് ഏറ്റെടുക്കുന്നത്. എന്‍.എച്ച് 544, റെയില്‍വേ ലൈന്‍, ഗെയില്‍ വാത ക പൈപ്പ് ലൈന്‍, കോയമ്പത്തൂര്‍ വിമാനത്താവളം എന്നിവയുടെ സാമീപ്യവും അനുകൂലമാണെന്നും പദ്ധതി കേരളത്തിന്റെയും പാലക്കാട് ജില്ലയുടെയും വികസനക്കുതിപ്പിന് അവസരമൊരുക്കും.
പദ്ധതിക്കായി 558 ഏക്കര്‍ സ്ഥലം 58 ഭൂ ഉടമകളില്‍ നിന്ന് നേരിട്ടാ ണ്ഏറ്റെടുക്കുന്നത്. പദ്ധതി സ്ഥലത്ത് 16 വീടുകളും ഏഴ് കച്ചവട/തൊഴില്‍ ശാലകളും സ്ഥിതി ചെയ്യുന്നുണ്ട്.ആര്‍ എഫ് സി ടി എല്‍ എ ആര്‍ ആര്‍ ആക്ട് 2013 (ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരി ഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപ നത്തിനുമുള്ള അവകാശ ആക്റ്റും ചട്ടങ്ങളും) ലെ നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് എസ് ഐ എ പഠനം(സാമൂഹ്യ ആഘാത പഠനം) നടത്തിയിട്ടുള്ളത്.ഭൂവുടമകള്‍ക്ക് നിയമാനുസൃതമായ പുനരധിവാ സവും നഷ്ടപരിഹാരവും സമയബന്ധിതമായി നല്‍കുക, സമീപപ്ര ദേശത്തെ താമസക്കാര്‍ക്ക് പൊതുവഴി നിലനിര്‍ത്തുക, ഏറ്റെടുക്കാ ത്ത അവശേഷിക്കുന്ന കൃഷിയിടങ്ങളിലേക്കുള്ള ഗതാഗത സൗക ര്യം (ട്രാക്ടര്‍, കൊയ്ത്ത് യന്ത്രം എന്നിവയ്ക്ക്) ഉറപ്പാക്കുക, ഗെയില്‍ വാതക പൈപ്പ് ലൈന്‍ സംരക്ഷിക്കുക, നിര്‍ദിഷ്ട സ്ഥലത്തിനു സമീ പമുള്ള വനമേഖലയ്ക്ക് പദ്ധതി തടസ്സമാകില്ലെന്ന് ഉറപ്പാക്കുക, പദ്ധ തി നിര്‍മ്മാണ കാലയളവില്‍ ഉണ്ടായേക്കാവുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുക, മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പക രം പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ പദ്ധ തിക്ക് അനുകൂലമായി മുന്നോട്ട് വെക്കുന്നുണ്ട്.