മണ്ണാര്‍ക്കാട് : ലൈഫ് ഭവന പദ്ധതിയില്‍ വീടിനു വേണ്ടി അപേക്ഷ നല്‍കിയവരുടെ കാത്തിരിപ്പ് അനന്തമായി നീണ്ടു പോകുന്നതിനാ ല്‍ അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് അനുവദിക്കുന്നത് വേഗതയിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അവശ്യപ്പെട്ടു.അപേക്ഷ നല്‍കി വീട് എന്ന സ്വപ്നവുമായി കാത്തു നില്‍ക്കുന്ന പാവപ്പെട്ട കുടുംബങ്ങ ളുടെ കാത്തിരിപ്പ് പരിഹരിക്കാന്‍ ലൈഫ് ഗുണഭോകൃത ലിസ്റ്റ് ഉട നെ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദ നം അയച്ചതായി അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ വീട് നിര്‍മ്മിച്ചുവരുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കിയിരുന്ന ഭവന നിര്‍മ്മാണ ധനസ ഹായം കൊണ്ടായിരുന്നു. 2017 മുതല്‍ സംസ്ഥാനത്ത് ലൈഫ് മിഷന്‍ ഭവനപദ്ധതി വന്നതോടെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളുടെ ഏക ആശ്രയമായി ലൈഫ് മാറിയെങ്കിലും ഓരോ പഞ്ചായത്തുകളിലെയും വാര്‍ഡുകളില്‍ നാമ മാത്രം കുടുംബങ്ങള്‍ ക്കെ ലൈഫില്‍ വീട് നിര്‍മാണത്തിനു സാമ്പത്തികസഹായം ലഭിച്ച ത്. 2017 ലാണ് സംസ്ഥാനത്ത് ലൈഫ് മിഷന്‍ രൂപീകരിച്ച് ഭാവന പദ്ധ തിക്ക് തുടക്കം കുറിച്ചത്. ആ വര്‍ഷം തന്നെ ഗുണഭോകൃത ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും ഒരു റേഷന്‍ കാര്‍ഡിനു ഒരു വീട് എന്ന നിബന്ധനയുള്ളതിനാലും പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കാ തിരുന്നതിനാലും ലിസ്റ്റില്‍ ഉള്‍പ്പെടവര്‍ക്ക് മുഴുവന്‍ വീട് ലഭിച്ചില്ല. പിന്നീട് 2020 അവസാനത്തിലാണ് രണ്ടാമത് ലൈഫ് പദ്ധതിയില്‍ വീട് നിര്‍മാണത്തിനു അപേക്ഷ സ്വീകരിച്ചത്. ഈ വര്‍ഷം നിയമ സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ട് വരെ അപേക്ഷ നല്‍കാന്‍ അവസരം നല്‍കിയിരുന്നു.
നേരത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഓരോ സാമ്പത്തിക വര്‍ഷവും ഒരു വാര്‍ഡില്‍ ഒട്ടേറെ പേര്‍ക്ക് ഭാവന നിര്‍മാണ ധന സഹായം നല്‍കിയിരുന്നു. കൂടാതെ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെയും വീടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലൈഫ് പദ്ധതി വന്നതോടെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ നേരിട്ട് വീട് നല്‍കുന്ന പദ്ധതി ഇല്ലാതെയായി. ഇതേ സമയം വാര്‍ഷി ക പദ്ധതിയില്‍ ലൈഫിന് വേണ്ടി നിര്‍ബന്ധിത തുക വകയിരുത്തു കയും ചെയ്യേണ്ടി വന്നു.ലൈഫ് പദ്ധതി ഉള്ളതിനാല്‍ കഴിഞ്ഞ 4 സാമ്പത്തിക വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളില്‍ ഭവന പദ്ധതി ഇല്ല.2020ലും, 2021 ലും അപേക്ഷ സ്വീകരിച്ചപ്പോള്‍ ഓരോ പഞ്ചായ ത്തിലും ആയിരക്കണക്കിനു അപേക്ഷകളാണ് നല്‍കീട്ടുള്ളത്. ഇവയെല്ലാം അതത് ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാ രുടെ ലോഗിന്‍ ഐ ഡി കളില്‍ കിടക്കുന്നു. അപേക്ഷ നല്‍കിയ വരും അര്‍ഹതപ്പെട്ട സാധാരണക്കാരായ നൂറുക്കണക്കിനു കടുംബ ങ്ങള്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും വീടിനായി കാത്തിരിക്കു കയാണ്. യാതൊരുവിധ അറിയിപ്പും ലഭിക്കാതെ, ഇന്നോ, നാളെ യോ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കു ന്ന ഈ പാവപ്പെട്ട കുടുംബങ്ങളുടെ കാത്തിരിപ്പിനു വിരാമം ഉണ്ടാ കുന്നതിനു ലൈഫ് ഭവന പദ്ധതിയുടെ അപേക്ഷകളില്‍ വെരി ഫിക്കേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി അര്‍ഹരായ കുടും ബങ്ങള്‍ക്ക് ക വീട് നല്‍കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തര സ്വഭാവത്തില്‍ കൈകൊള്ളണമെന്നു മുഖ്യമന്ത്രിക്ക് അയച്ച നിവേ ദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.