മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളി ലെ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചനയുടെ പത്താം ക്ലാസിലെ വിജയ കഥ കേട്ടാല്‍ നമ്മള്‍ പറയും അവള്‍ മിടുക്കിയാണെന്ന്. സംസാര ശേഷിയും കേള്‍വിശക്തിയുമില്ലാത്ത ഈ മിടുക്കി സമ്പൂര്‍ണ എ പ്ലസ് നേടിയാണ് പത്തിന്റെ പടി കടന്നത്.കഠിനപ്രയത്‌നത്തി ന്റേ യും പിന്തുണയുടേയും കരുത്തുണ്ട് ഈ വിജയതിളക്കത്തി ന്.ശിവന്‍ കുന്ന് സ്വദേശി സുരേഷ് ബാബുവിന്റേയും സീതയുടെയും മകളാ ണ് അര്‍ച്ചന.വൈകല്ല്യങ്ങള്‍ക്ക് മുന്നില്‍ തോല്‍ക്കാന്‍ തയ്യാറല്ലാത്ത അര്‍ച്ചന സാധാരണ കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.ഓണ്‍ലൈന്‍ ക്ലാസുകള്‍ അമ്മ സീതയും സഹോദ രന്‍ അര്‍ജുനും അര്‍ച്ചനയോടൊപ്പമിരുന്ന് കണ്ട് ആംഗ്യഭാഷയില്‍ കാണിച്ചു നല്‍കി.അര്‍ച്ചനയത് ഹൃദിസ്ഥമാക്കി ആത്മവിശ്വാസ ത്തോടെ അവള്‍ പരീക്ഷയെ നേരിട്ടു.ഫലം വന്നപ്പോള്‍ വിജയം സമ്പൂര്‍ണമായി അര്‍ച്ചനൊക്കപ്പമെത്തിയതിന്റെ സന്തോഷത്തി ലാണ് അര്‍ച്ചയും കുടുംബവും അധ്യാപകരും.പഠനത്തില്‍ മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ തന്നെയുണ്ട് അര്‍ച്ചന.അധ്യാപകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവള്‍ തന്നെ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!