തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡിജിറ്റല്‍ ലൈബ്രറി അഡ്വ.കെ.ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെ യ്തു.കോവിഡ് മഹാമാരിക്കാലത്ത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാ ഭ്യാസംമുടങ്ങാതിരിക്കാന്‍ ഡിജിറ്റല്‍ സൗകര്യമില്ലാത്തവര്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായാണ് സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയത്.സ്‌കൂള്‍ മാനേജ്‌മെന്റ്,പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും എന്നിവരുടെ കൂട്ടായ്മയില്‍ 65 മൊബൈല്‍ ഫോണുകളാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ ഭാഗമായി ഒന്നാം ഘട്ടം വിതരണം ചെയ്തത്.ചടങ്ങില്‍ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഓ.നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ബിന്ദു കുഞ്ഞിരാമന്‍, കെ.ബെന്നി ജോസ്, എം.രാമചന്ദ്രന്‍, പി.ജയരാജ് എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.പി.ജയരാജന്‍ സ്വാഗതം പറഞ്ഞു.