മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ പഠനപ്രതിസന്ധി നേരിടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കാന്‍ സഹായവുമായി റോട്ടറി ക്ലബ്ബ്. സ്‌കൂളിലെ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുകയാണ് റോട്ടറി ക്ലബ്ബ് ഭാരവാ ഹികള്‍. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.പ്രകാശ് വിദ്യാര്‍ഥികള്‍ക്കുളള മൊബൈല്‍ ഫോണുകള്‍ കൈമാറി. ജാഗ്രതാ സമിതി ചെയര്‍മാനും നഗരസഭാ കൗണ്‍സിലറുമായ സി.പി പുഷ്പാനന്ദ് മൊബൈലുകള്‍ ഏറ്റുവാങ്ങി. റോട്ടറി ക്ലബ്ബ് സെക്രട്ടറി മനോജ് ചന്ദ്രന്‍, ജി.ജി.ആര്‍ വിനു ജേക്കബ് തോമസ്, പ്രെധാനാധ്യാപകന്‍ കെ.കെ വിനോദ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സി.കെ അഫ്‌സല്‍, വാര്‍ഡ് കൗണ്‍ സിലര്‍മാരായ കെ. മന്‍സൂര്‍, റജീന, പി.ടി.എ അംഗങ്ങളായ പി.കെ അഷറഫ്, ഹമീദ്, ഹസീന, അധ്യാപകരായ എം.എന്‍ കൃഷ്ണകുമാര്‍, ലക്ഷ്മികുട്ടി, സക്കീര്‍ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!