തെങ്കര: സര്‍ക്കാര്‍ സഹായത്തോടെ ഭൂമി വാങ്ങി നല്‍കിയതില്‍ ക ബളിപ്പിക്കപ്പെട്ട തെങ്കര ആമ്പാടം കോളനിവാസികളില്‍ നിന്നും മണ്ണാര്‍ക്കാട് ഡിവൈഎസ്പി മൊഴിയെടുത്തു. കേസന്വേഷണ ത്തി ന്റെ ഭാഗമായി കോളനിയിലെ പത്തോളം പേരില്‍ നിന്നാണ് മൊഴി യെടുത്തത്.ഒരു സ്ഥലം പലര്‍ക്കായി നല്‍കിയെന്നും കെഎല്‍യു ഇല്ലാത്ത സ്ഥലം നല്‍കിയെന്നുമാണ് കോളനിവാസികള്‍ മൊഴി നല്‍കിയിട്ടുള്ളതെന്നാണ് വിവരം.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രമാസുകുമാരന്‍,പട്ടികജാതി പ്രമോട്ടര്‍ ദാസന്‍, പൊതുപ്രവര്‍ ത്തകരായ ഭാവന ഉണ്ണികൃഷ്ണന്‍,രവി മാസ്റ്റര്‍ എന്നിവരും സ്ഥലത്തെ ത്തിയിരുന്നു.തെങ്കരആമ്പാടം,കൊറ്റിയോട്,കുട്ടിച്ചാത്തന്‍പള്ളിയാല്‍ കോളനികളിലെ പട്ടികജാതിക്കാരായ കുടുംബങ്ങള്‍ക്ക് സര്‍ ക്കാര്‍ സഹായത്തോടെ സ്ഥലം വാങ്ങി നല്‍കിയതില്‍ തട്ടിപ്പു നട ന്നിട്ടുള്ളതായാണ് പരാതി.സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കൂരിക്കണ്ടത്തില്‍ രാധാകൃഷ്ണനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ പോലീസിന്റെ അന്വേഷ ണം തുടരുകയാണ്.