കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2406 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 3902 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.അനുബന്ധ ആരോഗ്യ സങ്കീര്‍ണതക ളു ള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1059 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 593 പുരുഷന്‍മാരും 466 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 16 പേരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 8 പുരുഷന്‍മാരും 8 സത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും , 59 മുന്ന ണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 59 പേര്‍ രണ്ടാം ഡോസുമടക്കം 118 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 31 പേര്‍ ഒന്നാം ഡോസും 94 പേര്‍ രണ്ടാം ഡോസുമടക്കം 125 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 239 പേര്‍ ഒന്നാം ഡോസും 1316 പേര്‍ രണ്ടാം ഡോസുമടക്കം 1555 പേരും, 60 വയസിനു മുകളിലുള്ള 120 പേര്‍ ഒന്നാം ഡോസും 901 പേര്‍ രണ്ടാം ഡോസുമടക്കം 1021 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 32 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.

ആകെ 2406 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്, ഇതില്‍ 8 പേര്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോസുമടക്കം 10 ഗര്‍ഭിണിക ളും, അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുക ളിലും 45 വയസ്സിനു താഴെയുമായ 562 പേര്‍ ഒന്നാം ഡോസും 169 പേര്‍ രണ്ടാം ഡോസുമടക്കം 731 പേര്‍ കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തു. ഇതില്‍ 359 പുരുഷന്‍മാരും 372 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 330 പേര്‍ രണ്ടാം ഡോസും കോവാക്‌ സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്, ഇതില്‍ 149 പുരുഷന്‍മാരും 181 സ്ത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 3 പേരും, 2 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 129 പേര്‍ രണ്ടാം ഡോസുമടക്കം 131 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 469 പേര്‍ ഒന്നാം ഡോസും 363 പേര്‍ രണ്ടാം ഡോ സുമടക്കം 832 പേരും, 60 വയസ്സിനു മുകളിലുള്ള 283 പേര്‍ ഒന്നാം ഡോസും 86 പേര്‍ രണ്ടാം ഡോസും അടക്കം 369 പേരും കോവാ ക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 11 സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

ഇതു കൂടാതെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും അനുബന്ധ രോഗ സങ്കീര്‍ണ്ണതകളുള്ള 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള 158 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 59 പുരുഷന്‍മാരും അത്ര തന്നെ സ്ത്രീകളും ഉള്‍പ്പെടും. ഇവിടെ 17 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വരെയുള്ളവ രില്‍ 54 പേര്‍ ഒന്നാം ഡോസും, 60 വയസ്സിനു മുകളിലുള്ള 6 പേര്‍ ഒന്നാം ഡോസും 17 പേര്‍ രണ്ടാം ഡോസുമടക്കം 23 പേരും കുത്തി വെപ്പെടുത്തിട്ടുണ്ട്.

കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!