സജീവ് പി മാത്തൂര്‍
മണ്ണാര്‍ക്കാട്:രാമായണശീലുകളുടെ കാവ്യ വിശുദ്ധിയുമായി കര്‍ക്ക ടകം പിറന്നു.മനസ്സില്‍ ആധിയും വ്യാധിയും നിറയ്ക്കുന്ന കര്‍ക്കട കം വീണ്ടും പടികടന്നെത്തിയിരിക്കുന്നു. കൂടെ ഉമ്മറത്തെരിയുന്ന നില വിളക്കിന് മുന്നില്‍ തോരാമഴയുടെ ഈണത്തില്‍ രാമായണ ശീലുകള്‍ ഉയരുന്ന നാളുകളും. കള്ളക്കര്‍ക്കടകമെന്നാണ് പറയുന്ന തെങ്കിലും മലയാളിക്ക് പുണ്യമാസമാണ്.പ്രഭാതവും പ്രദോഷവും ഒരു പോലെ രാമയണത്തിന്റെ ഭക്തിസ്പര്‍ശം പെയ്യും.
കര്‍ക്കടത്തിലെ ദുരിതങ്ങളില്‍ നിന്നും രക്ഷനേടാന്‍ രാമായണ പാരായണം നയിക്കുമെന്നാണ് വിശ്വാസം. നാലമ്പല ദര്‍ശനകാലം കൂടിയാണ് കര്‍ക്കിടകം.ക്ഷേത്രങ്ങളില്‍ അന്നദാനവും ഔഷധ കഞ്ഞിപ്പാര്‍ച്ചയും നടക്കുന്ന കാലം.എന്നാല്‍ കോവിഡ് കാലം ഇ ക്കുറിയും പതിവിന് വിപരീതമാണ്.കോവിഡ് പ്രതിസന്ധി കാരണം ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും രാമായാണപാരായണവു മെല്ലാം ഇക്കുറി ആചാരാനാനുഷ്ഠാനങ്ങളിലൊതുങ്ങും.
കര്‍ക്കിടക ചികിത്സ തൊട്ട് ലക്ഷ്മീ പൂജവരെയാണ് മറ്റൊരു സവിശേ ഷത.ഗ്രാമീണ ഗൃഹങ്ങളില്‍ ചേട്ട ഭഗവതിയെ പുറത്താക്കി ശ്രീഭഗവ തിയെ കുടിയിരുത്തിയുള്ള ചടങ്ങുകള്‍ നടത്തിയാണ് കര്‍ക്കിടക സംക്രമവേളയെ വരവേല്‍ക്കുക.കര്‍ക്കടക സംക്രമ ദിവസം പാല ക്കാടിന് സംക്രാന്തിയെന്ന ശങ്കരാന്തിയാണ്.ക്ഷേത്രങ്ങളില്‍ രാമായ ണ മാസാചരണം വളരെ ആഘോഷത്തോടെ നടന്നിരുന്നത് ഇത്തവ ണയും വീട്ടകങ്ങളിലേക്ക് മാറുകയാണ്.പഞ്ഞമാസമെന്നതും മഹാ മാരിക്കാലത്തും അന്വര്‍ഥമായിട്ടുണ്ട്.
കോവിഡ് കാലത്ത് കര്‍ക്കടക മാസത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ക്ക് പ്രസക്തിയേറെയുണ്ടെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ വിലയിരു ത്തുന്നു.രാമായണ പാരായണത്തിന് പുറമേ കര്‍ക്കടകത്തില്‍ പ്രധാ ന്യമേറിയതാണ് ഔഷധ സേവ.ശരീര പുഷ്ടിക്കും ആരോഗ്യത്തിനു മായി ഔഷധ ക്കഞ്ഞി സേവിക്കുന്നത് ഈമാസത്തിലാണ്.കൂടാതെ പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണവും കര്‍ക്കടക വാവിനാണ് നടക്കു ന്നത്.ഓഗസ്റ്റ് എട്ടിനാണ് ഇത്തവണത്തെ കര്‍ക്കടക വാവ്.മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ഇക്കുറി സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടു ണ്ട്.തോരാമഴയുടെ അകമ്പടിയില്ലാതെയാണ് ഇക്കുറി കര്‍ക്കിടകം പിറന്നത്.ഞാറ്റുവേലകള്‍ വഴിമാറിയ ഈ കാലവര്‍ഷത്തിലെ കര്‍ ക്കിടകത്തില്‍ മഴ കയറുപൊട്ടിച്ചെത്തുമെന്ന് കര്‍ഷകര്‍ പ്രതീക്ഷി ക്കുന്നു.