മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അ ണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നതായി ബന്ധപ്പെട്ട എക്‌സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. നിലവില്‍ മംഗലം ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മംഗലം ഡാമില്‍ 77.20 മീറ്ററാണ് നിലവി ലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ്.
മലമ്പുഴ ഡാം 105.20 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06), പോത്തുണ്ടി 98.18 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204), മീങ്കര 152.03 മീറ്റര്‍ (പരമാ വധി ജലനിരപ്പ് 156.36), ചുള്ളിയാര്‍ 143.26 മീറ്റര്‍ (പരമാവധി ജലനിര പ്പ് 154.08), വാളയാര്‍ 196.84 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203), ശിരു വാ ണി 871.71 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5), കാഞ്ഞിരപ്പുഴ 90.90 മീ റ്റര്‍ (പരമാവധി ജലനിരപ്പ് 97.50) നിലവിലെ ജലനിരപ്പുകള്‍.
ജില്ലയില്‍ ലഭിച്ചത് 63.4 മില്ലിമീറ്റര്‍ മഴ
കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 63.4 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 15 ന് രാവിലെ 8.30 മുതല്‍ ജൂലൈ 16 രാവിലെ 8.30 വരെ ലഭിച്ച ശരാശ രി മഴയാണിത്. മണ്ണാര്‍ക്കാട് താലൂക്കില്‍ 41 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 104.85, ആലത്തൂരില്‍ 71.4, ഒറ്റപ്പാലം 57.4, ചിറ്റൂര്‍ 47, പാലക്കാട് 58.75 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.