മണ്ണാര്‍ക്കാട്: ജുമുഅക്ക് അനുമതി നിഷേധം,ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ അടച്ചു പൂട്ടല്‍, ഇന്ധന വില വര്‍ധനവ്, കോവിഡ് വാ ക്സിന് വിതരണത്തിലെ അപാകത തുടങ്ങി കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ കുമരംപു ത്തൂര്‍ പഞ്ചായത്ത് അരിയൂര്‍ വാര്‍ഡ് യൂത്ത് ലീഗ് കമ്മിറ്റിയുട നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് സഹദ് അരിയൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്ത് യൂത്ത് ലീഗ് ട്രഷറര്‍ റഹീം ഇരുമ്പന്‍, ഷാനിദ്, അല്‍ത്താഫ്, സഫീര്‍, സഫ് വാന്‍, ജൗഹര്‍ ബാബു, മിദ്ലാജ് എന്നിവര്‍ സംബ ന്ധിച്ചു.