കല്ലടിക്കോട് : ദേശീയപാത കല്ലടിക്കോട് മേഖലയില്‍ പറോക്കോട് അപകടങ്ങള്‍ തുടരുന്നു.വ്യാഴാഴ്ച രാത്രി മാത്രം ഉണ്ടായത് മൂന്ന് അപ കടങ്ങള്‍. രാത്രി 12.30ക്ക് തമിഴ്നാട്ടിലെ പല്ലടത്തുനിന്നും കോഴി കയ റ്റി വന്ന വാഹനമാണ് ആദ്യം മറിഞ്ഞത്.

പിന്നീട് 2 .30 ന് കോട്ടക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മീന്‍ കയറ്റിയ ലോറിയും എതിരെ ചിരട്ടകയറ്റി ഈറോഡ് പോകുകയായി രുന്ന മറ്റൊരു ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ ന്ന് 4 .30 ന് പാലക്കാട് ഭാഗത്തുനിന്നും മണ്ണാര്‍ക്കാട് പോകുകയായിരു ന്ന മിനിലോറി തെന്നി മറിഞ്ഞു. ആര്‍ക്കും കാര്യമായ പരിക്കില്ല.

രാവിലെ 10 നു മാച്ചാംതോട് ഓട്ടോറിക്ഷ മറിയുകയും ചെയ്തു. ഇതി ല്‍ രണ്ടുപേര്‍ക്ക് പരിക്കേക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് നിന്നും യാത്രകാരനുമായി വരുകയായിരുന്ന ഓട്ടോ എതിരെ വന്ന ബൈക്കി നെ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഡ്രൈവ ര്‍ക്ക് നിസാര പരിക്കേറ്റു.രണ്ടാഴ്ചക്കകം പത്തിലധികം അപകടമാണ് ഒരേ സ്ഥലത്ത് ഉണ്ടായത്.
