മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അധ്യാപക പ രിഷത്ത് മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സിന് മുന്നില്‍ ധര്‍ണ നടത്തി.എന്‍ടിയു വിദ്യഭ്യാസ ജില്ലാ പ്രസിഡ ന്റ് പി വിജയന്‍ ഉദ്ഘാടനം ചെയ്തു.പി ജയരാജ് അധ്യക്ഷനായി. കെ. കൃഷ്ണദാസ്,വി സുനില്‍കൃഷ്ണന്‍,എ ശ്രീലാല്‍ തുടങ്ങിയവര്‍ സംസാരി ച്ചു. എല്ലാ കുട്ടി കള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരു ത്തുക, കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദാ ക്കുക,അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക,ഓണ്‍ ലൈന്‍കരിക്കുലം തയ്യാറാക്കുക,വിക്ടേഴ്‌സ് ചാനലില്‍ സംസ്‌കൃത ത്തോടുള്ള അവഗണന അവസാനിപ്പിക്കു ക,മെഡിക്കല്‍ ഇന്‍ഷൂറ ന്‍സ് ഉടന്‍ നടപ്പിലാക്കുക,ദേശീയ വിദ്യാഭ്യാസ നയം ഉടന്‍ നടപ്പില്‍ വരുത്തുക,പ്രൈമറി സ്‌കൂളില്‍ പ്രധാന അധ്യാപകരെ ഉടന്‍ നിയ മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.ഇത് സംബന്ധിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും,വിദ്യഭ്യാസ ജില്ലാ ഓഫീസര്‍ക്കും നിവേദനം നല്‍കിയതായും എന്‍ടിയു ഉപജില്ലാ ക മ്മിറ്റി അറിയിച്ചു.