അലനല്ലൂര്‍: തിരുവിഴാംകുന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടതിനിടെ കേസില്‍ വനംവകുപ്പ് പ്രതിചേര്‍ത്തവര്‍ നി രപരാധികളാണെന്ന വാദവുമായി കുടുംബം രംഗത്ത്.സത്യം എന്തെ ന്നറിയാനും തങ്ങളുടെ ഭാഗം കേള്‍ക്കാനും ആരും തയ്യാറായില്ലെന്ന് കാണിച്ച് പ്രതിപട്ടികയിലുള്ള ഒതുക്കുംപുറത്ത് അബ്ദുള്‍ കരീമി ന്റെ മകന്‍ നിജാസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചയാവുകയാണ്.
അബ്ദുള്‍ കരീമിന്റെ ശത്രുക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നട ത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യാത്ത കുറ്റത്തിനാണ് പിതാ വിനെ പ്രതി ചേര്‍ത്തിരിക്കുന്നതെന്നാണ് നിജാസ് പറയുന്നത്. കൃ ഷിയിടത്തില്‍ ആനയെ കണ്ടപ്പോള്‍ തന്നെ വനംവകുപ്പിനെ അറി യിച്ചതാണെന്നും അവര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നും ഒരു പക്ഷേ നേരത്തെ തന്നെ ചികിത്സ ലഭ്യമാക്കിയിരുന്നുവെങ്കില്‍ ആ ന രക്ഷപ്പെടുമായിരുന്നുവെന്നും നിജാസിന്റെ കുറിപ്പിലുണ്ട്. പിതാ വും ജ്യേഷ്ഠനും തൊഴിലാളിയായ വില്‍സനും ചേര്‍ന്ന് തേങ്ങയില്‍ വച്ച പന്നിപ്പടക്കം ആന കടിച്ചുവെന്നാണ് പ്രാഥമിക വിവര റിപ്പോ ര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ ആനകള്‍ മനുഷ്യസഹായമില്ലാതെ തേ ങ്ങ ഭക്ഷിക്കില്ലെന്നും നാട്ടാനകള്‍ക്ക് തേങ്ങ ഇട്ടു കൊടുത്താല്‍ ചവിട്ടിപൊട്ടിക്കുമെന്നും പിന്നീടത് ചുരണ്ടി വായില്‍ വച്ച് നല്‍കി യാല്‍ മാത്രമേ ഭക്ഷിക്കൂവെന്നും കൃത്യമായി ആന വന്ന വഴിയേ അന്വേഷിക്കാതെ കുറ്റം ഞങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണ് ചെയ്തതെന്നും നിജാസ് പറയുന്നു.നിജാസിന്റെ വാദങ്ങളെ കര്‍ഷക സംഘടനയാ കിഫയും ശരിവെയ്ക്കുന്നുണ്ട്.ആനയ്ക്ക് പരിക്ക് പറ്റിയാല്‍ ആ സ്ഥലത്ത് തന്നെ ആനനില്‍ക്കില്ല എന്നത് വളരെ വ്യക്തമാണെന്നും അത് കൊണ്ട് തന്നെ മറ്റെവിടെയോ വച്ച് പരിക്ക് പറ്റിയിട്ട് ആന തിരുവിഴാംകുന്ന് ഭാഗത്തേക്ക് എത്തിയതാണെന്ന ആരോപണവിധേയരുടെ വാദം മുഖവിലക്കെടുക്കേണ്ടതാണന്നും കിഫ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെ ന്നും വനംവകുപ്പില്‍ വിശ്വാസയോഗ്യമായവരേയോ അല്ലെങ്കില്‍ മറ്റു അന്വേഷണ ഏജന്‍സികളെയോ കേസ് ഏല്‍പ്പിച്ച് സത്യവാസ്ഥ തെ ളിയിച്ച് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ കരീമിന്റെ ഭാര്യ മറിയക്കുട്ടി മുഖ്യമന്ത്രി,വനംവകുപ്പ് മന്ത്രി,പ്രതിപക്ഷ നേതാവ് എ ന്നിവര്‍ക്ക് സങ്കട ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.68 വയസുള്ള ഹൃദ് രോഗി യായ തന്റെ ഭര്‍ത്താവ് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്ന് മാന വും ജീവനും പോകുമെന്ന ഭയത്താലാണ് ഒളിവില്‍ പോയിരിക്കു ന്നത്.നിയമപരമായി നിരപരധിത്വം തെളിയിക്കുന്നതിന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ പോയെങ്കിലും ജാമ്യം നിഷേ ധിക്കുകയാണുണ്ടായത്.കരീമിന്റെ സംരക്ഷണത്തിലും സഹായ ത്താലും ചികിത്സ നടത്തിയിരുന്ന കിഡ്‌നി രോഗിയായ മകളുടെ ഭര്‍ത്താവ് സംഭവത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസത്തില്‍ മരണപ്പെടുകയും തന്റെ കുടുംബം ആത്മാഹത്യയുടെ വക്കിലാ ണെന്നും മറിയക്കുട്ടി പറയുന്നു.തിരുവിഴാംകുന്നിലേതിന് സമാ നമായ രീതിയില്‍ കരുവാരകുണ്ട്,അട്ടപ്പാടി പ്രദേശങ്ങളില്‍ ആന കള്‍ ചരിഞ്ഞ സംഭവങ്ങളിലൊന്നുമില്ലാത്ത നടപടികളാണ് തങ്ങ ള്‍ക്ക് നേരെയുണ്ടായതെന്നും ഭര്‍ത്താവിനേയും മകനെയും പ്രതി ചേര്‍ത്ത എഫ്‌ഐആര്‍ റദ്ദ് ചെയ്ത് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.അതേസമയം മല യോര മേഖലയില്‍ നിലവിലുള്ള പ്രശ്‌നങ്ങളില്‍ വനംവകുപ്പിനെ തിരെയുള്ള വികാരം മുതലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെ ന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
നിജാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍…
തിരുവിഴാംകുന്ന് ഗർഭിണിയായ കാട്ടാന ചെരിഞ്ഞത് സത്യം എന്ത് നിങ്ങൾ ആരെങ്കിലും അന്വേഷിച്ചോഞങ്ങളുടെ ഭാഗം കേട്ടോ?
ചെയ്യാത്ത കുറ്റം വനം വകുപ്പ് എന്റെ പിതാവ് അബദുൽ കരീമി ന്റെ ശത്രുക്കളുമായി ഗൂഡാലോചന നടത്തി പ്രതി ചേർക്കുകയാണ് ചെയ്തിരിക്കുന്നത് ഈ കാര്യങ്ങൾ അമ്പലാപ്പാറയിലെ നാട്ടുകാർക്കെ ല്ലാം അറിയാവുന്നതാണ് കരുവാരക്കുണ്ട് ഭാഗത്ത് നിന്നും 23/05/2020 ന് ആന വായിൽ മുറിവുമായി പുഴുത്ത് നാറുന്ന അവസ്ഥയിൽ അ മ്പലപ്പാറയിലെത്തിയത് നാട്ടുകാരോടൊപ്പം കണ്ടത് ആദ്യം വിളിച്ച് വനം വകുപ്പിനെ അറിയിച്ചത് ഈ കേസിൽ പ്രതി ചേർക്കപ്പെട്ട എന്റെ ജേഷ്ടൻ റിയാസുദ്ധീനാണ്. അന്ന് ഫോറസ്റ്റുകാർ വന്ന് പാ റോക്കോട്ട് വീരാൻ കുട്ടിയുടെ പറമ്പിൽ ആനയെ കണ്ടു വായ്പ്പുണ്ണ് ആണെന്ന് പറഞ്ഞ് ആനക്ക് ചികിത്സ നൽകാതെ കാട്ടിലേക്ക് ആട്ടി വിട്ടു പിന്നീട് അവർ വീട്ടിൽ വന്ന് കണ്ട വിവരം അന്വേഷിച്ച് പോയി 23/05/ 2020 രാത്രി ബഫർസോൺ വാച്ചർമാർ ഞങ്ങളുടെ തോട്ടത്തിലെ ഷെഡിൽ അനയെ നിരീക്ഷിക്കാൻ താമസിച്ചു വിവരം അറിയിച്ചത് അമ്പലപ്പാറ സ്‌റ്റേഷനിലെ വനിത BFOയാണ് ജേഷ്ടന്റെ ഫോണിലേക്ക് വിളിച്ച്, അങ്ങനെ 3 ദിവസം പുഴയിൽ നിന്ന് ആന ചെരിഞ്ഞു കരുവാരകുണ്ട് ഭാഗത്ത് നിന്ന് വന്ന ആന ആയതിനാൽ വർഗീയത കേറിക്കൂടി തർക്കമായി അപ്പോയൊന്നും ആനക്ക് 2 രൂപയുടെ ഒരു പാരാസെറ്റാ മോൾ ഗുളിക പോലും കൊടുത്തോ എന്ന് ആരും അന്യേഷിച്ചില്ല,,,,, ചികിത്സ കിട്ടാതെ ആന ചെരിഞ്ഞു അതാണ് സത്യം May 13 ,14 തിയ്യതികളിൽ ആനയെ ഫോറസ്റ്റുകാർ ആനയെ മുറിവോടെ കണ്ടിട്ടുണ്ട് പാലക്കാട് എസ് പി സാറ്, പറഞ്ഞിട്ടുണ്ട് ചെരിയുന്നതിന് 13 ദിവസം മുന്നേ കണ്ടിട്ടുണ്ടെന്ന്.കഥ തുടങ്ങുന്നു……..ഞങ്ങളുടെ തൊഴിലാളി വിൽസനെ എന്റെ ഉപ്പയുടെ മുന്നിൽ നിന്നാണ് അവന്റെ വാഴത്തോട്ടം കാണാനാണെന്ന് പറഞ്ഞ് ഫോറസ്റ്റുകാർ കൂട്ടികൊണ്ട് പോയത് ഞാനും എന്റെ മൂത്താപ്പാന്റെ മകൻ അൻവറും ഫോറസ്റ്റ് ഓഫീസിൽ പേയെങ്കിലും അവർ വിൽസനെ നാളെ രാവിലെ വിടാം എന്ന് പറഞ്ഞു പിന്നീട് ബലമായി വിൽസനെക്കൊണ്ട് കുറ്റ സമ്മത മൊഴിയിൽ ഒപ്പിടീച്ചു ,അടുത്ത ദിവസങ്ങളിൽ സമീപത്തെ ആദിവാസികളെ മർദ്ദിച്ചും വ്യാജ മൊഴി രേഖപ്പെടുത്തി ഒപ്പിടീച്ചു കൃത്യമായി ആന വന്ന വഴിയേ അന്വേഷിക്കാതെ ഞങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണ് ചെയ്തത്, ഉപ്പയും ,ജേഷ്ടനും, വിൽസനും ചേർന്ന് തേങ്ങയിൽ വച്ച പന്നിപ്പടക്കം അന കടിച്ചു എന്നാണ് FIR ൽ പറയുന്നത്എന്നാൽ ആനകൾക്ക് മനുഷ്യ സഹായമില്ലാതെ തേങ്ങ ഭക്ഷിക്കില്ല,നാട്ടാനകൾക്ക് തേങ്ങ ഇട്ടു കൊടുത്താൽ ചവിട്ടി പൊട്ടിക്കും പിന്നീടത് ചുരണ്ടി വായിൽ വച്ച് നൽകണം ,ഈ ആന പടക്കം കടിച്ചു എന്ന് പറയുന്ന സമയത്ത് മഴക്കാലമല്ല സ്ഥലത്തെ മണ്ണിലും ചെടികളിലും മറ്റും രക്തം പുരളേണ്ടതാണ് രക്തം തളം കെട്ടി നിൽക്കേണ്ടതാണ് പോലീസ് നായക്കതിന്റെ മണമെങ്കിലും ലഭിക്കേണ്ടതായിരുന്നു അതുപോലെ പന്നിപ്പടക്കം പൊട്ടിയതിന്റെ ഒന്നും തന്നെ അവിടെ ഉണ്ടായിട്ടില്ല ,കേരളത്തിലെ മുഖ്യ ചാനലുകളെല്ലാം ഉണ്ടായിരുന്നിട്ട് പോലും ഈ പടക്കം വച്ചു എന്ന് പറയുന്ന സ്ഥലത്തിന് 100 മീറ്റർ വരെ റോഡ് ഉണ്ടായിട്ട് പോലും അവിടേക്ക് കൊണ്ട് പോകാതെ താഴേ ഉള്ള ഞങ്ങടെഷെഡ് പൊളിച്ച് റെയ്ഡ് നടത്തുന്നത് കാണിക്കുകയാണ് ചെയ്തതത് ഇനി ഷെഡിൽ നിന്ന് കിട്ടിയത് എന്തെല്ലാം ………..?
1.2 കാടു വെട്ടുന്ന മടാൾ
2.കൈ കോടാലികൾ
3. അമ്മി ,അമ്മി കുട്ടി
4. തോട്ടത്തിൽ ആദിവാസി തൊഴിലാളികൾ കാട് വെട്ടിയപ്പോൾ മടാൾ മൂർച്ച കൂട്ടാൻ പൊടിച്ച് വച്ച വെള്ളാരം കല്ല് പൊടികൾ 5.കുരങ്ങുകൾ തേങ്ങ നശിപ്പിക്കാൻ വരുമ്പോൾ പൊട്ടിക്കുന്ന ഓലപ്പടക്കങ്ങൾ
6. ഓലപ്പടക്കത്തിന്റെ പൊടി ആയ ഒരു പേപ്പർ കവർ
7. നൂല് കൊണ്ട് വരിഞ്ഞ് ചുറ്റിയ ഒരുപന്നിപ്പടക്കം ഉണ്ടെന്ന് പറയുന്നു അത് ചിലപ്പോൾ ഗുണ്ട് പടക്കം ആകാം ,പന്നിപ്പക്കമാണെങ്കിൽ ആരോ ഷെഡിൽ കൊണ്ട് വച്ചതാണ്.ജയിലിൽ കിടന്ന് 66 വയസ്സുള്ള ബ്ലോക്കടക്കം നിരവധി രോഗങ്ങൾക്ക് മരുന്ന് കുടിക്കുന്ന എന്റെ പിതാവിന്റെ ജീവൻ പോകുമെന്ന പേടിയിലും അഭിമാനത്തിന്റെ പേരിലുമാണ് ഒളിവിൽ പോയിരിക്കുന്നത് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ പോയെങ്കിലും ജാമ്യം ലഭിച്ചില്ല, ഈ ആന ചെരിഞ്ഞതിന് ശേഷം 3 ആനകൾ സമാന പരിക്കോടെ ചെരിഞ്ഞിട്ടുണ്ട്. 1. 7/06/2020 ന് കരുവാരക്കുണ്ട് 2.3/07/2020 അട്ടപ്പാടി വീട്ടിക്കുണ്ട് 3.9/09 /2020 അട്ടപ്പാടി ഷോളയൂർ ഇതിലൊന്നും തിരുവിഴാംകുന്നിൽ ചെരിഞ്ഞതുമായി ഉണ്ടായ നടപടികൾ ഒന്നും തന്നെ കാണാനായില്ല ഇതെല്ലാം മറ്റു ആനകൾ പരിക്കേൽപ്പിച്ചതാണെങ്കിൽ തിരുവിഴാംകുന്നിൽ ചെരിഞ്ഞതുംകൊമ്പനാനയുടെ അക്രമത്തിൽ പരിക്കേറ്റത് ആയിക്കൂടെ …? എന്നെയും എന്റെ കുടുബത്തിലേയും പലരേയും നിയമങ്ങൾ കാറ്റിൽ പറത്തി ഫോറസ്റ്റുകാർ പിടിച്ച് കൊണ്ട് പോയി ഞങ്ങളുടെ കുടുബത്തിന് വലിയ നഷ്ടങ്ങൾ ഉണ്ടായി ഇതെല്ലാം രാഷ്ട്രീയ നേതാക്കളോടും ജനപ്രതിനിധികളോടുമെല്ലാം പറഞ്ഞു ആരും സഹായിച്ചില്ല .നീതിക്കായി മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും, പ്രതിപക്ഷ നേതാവിനും പരാതി നൽകി കാത്തിരിക്കുകയാണ് ഞങ്ങൾ സർക്കാർ അടിയന്തിരമായി ഞങ്ങൾക്ക് നീതി ഉറപ്പാക്കുക-നിജാസ് ഒതുക്കുംപുറത്ത്
