മണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ ജീവിത സാഹ ചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുന്ന തി ന് മുന്നോടിയായുള്ള ഈസ് ഓഫ് ലിവിംഗ് സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും സര്‍വേ ആരം ഭിച്ചു. ജൂലൈ 20ന് സര്‍വേ പൂര്‍ത്തീകരിക്കും.

2011ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പട്ടികയിലെ ഗു ണഭോക്താക്കളുടെ നിലവിലെ ജീവിത സൗകര്യങ്ങളെക്കുറി ച്ചുള്ള വിവരശേഖരണമാണ് സര്‍വേ ലക്ഷ്യം വെക്കുന്നത്. ജില്ലയിലെ 194194 കുടുംബങ്ങളില്‍ നിന്നാണ് വിവരശേഖരണം നടത്തുക. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, ഇക്കണോമിക്സ് ആന്‍ര് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവരട ങ്ങിയ ജില്ലാതല ഗവേണിംഗ് സെല്ലാണ് ജില്ലയില്‍ സര്‍വേ പ്രവര്‍ത്ത നങ്ങള്‍ നിയന്ത്രിക്കുക. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് വിവരശേഖരണം.

മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലും സര്‍വേയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നിര്‍വ ഹിച്ചു.പഞ്ചായത്ത് വിഇഒമാര്‍ സര്‍വേ സംബന്ധിച്ച് വിശദീകരണം നടത്തി.മണ്ണാര്‍ക്കാട് ബ്ലോക്കില്‍ എസ്ഇസിസി ലിസ്റ്റില്‍ ഉള്‍പ്പെട്ടി രിക്കുന്നത് 20,434 കുടുംബങ്ങളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!