അലനല്ലൂര്‍:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെ തിരായി കര്‍ഷക സംഘം എടത്തനാട്ടുകര വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പള്ള പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.സി.പി.എം ലോക്കല്‍ കമ്മറ്റി പി രഞ്ജിത് ഉദ്ഘാടനം ചെയ്തു.വി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുള്ള മാസ്റ്റര്‍, എം പി സുരേഷ്, കൃഷ്ണദാസ് സി, പ്രമോദ് കെ എന്നിവര്‍ സംസാരിച്ചു. കെ ടി അബ്ദുള്‍ നാസര്‍ സ്വാഗതവും കെ പി യഹിയ നന്ദിയും പറഞ്ഞു.