കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 717
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 13294 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 52 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 24 പുരുഷന്‍മാ രും 28 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 19 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടു ണ്ട് ഇതില്‍ 8 പുരുഷന്‍മാരും 11 സ്ത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 68 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 47 പേര്‍ രണ്ടാം ഡോസുമടക്കം 115 പേരും, 71 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 86 പേര്‍ രണ്ടാം ഡോസുമടക്കം 157 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 4465 പേര്‍ ഒന്നാം ഡോസും 1851 പേര്‍ രണ്ടാം ഡോ സുമടക്കം 6316 പേരും, 60 വയസിനു മുകളിലുള്ള 3000 പേര്‍ ഒന്നാം ഡോസും 3535 പേര്‍ രണ്ടാം ഡോസുമടക്കം 6535 പേരും കോവിഷീല്‍ ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 89 സെഷനുകളി ലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 717 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 21 പേര്‍ രണ്ടാം ഡോസു മടക്കം 41 പേരും, 70 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 27 പേര്‍ രണ്ടാം ഡോസുമടക്കം 97 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 303 പേര്‍ ഒന്നാം ഡോസും 95 പേര്‍ രണ്ടാം ഡോസും അടക്കം 398 പേരും, 60 വയസ്സിനു മുകളിലുള്ള 143 പേര്‍ ഒന്നാം ഡോസും 38 പേര്‍ രണ്ടാം ഡോസുമടക്കം 181 പേരും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 2 സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.